ADVERTISEMENT

യൂറോപ്യൻ രാജ്യങ്ങളിലുള്ളവരുടെ ഇഷ്ട വിനോദങ്ങളിലൊന്നാണ് ട്രാംപോളിനിൽ ചാടുക എന്നത്. ഉയർന്നു പൊങ്ങി ട്രാംപോളിനിൽ സാഹസിക പ്രകടനങ്ങൾ നടത്തുന്നവരും ധാരാളമുണ്ട്. അടുത്തിടെ ഒരു യുവാവിന്റെ ട്രാപോളിൻ പ്രകടനം വൈറലായി. അപ്രതീക്ഷിതമായി എത്തിയ പാമ്പാണ് ഈ പ്രകടനം ലോക ശ്രദ്ധയിലെത്തിച്ചത്.

വീട്ടിലെ ഉദ്യാനത്തിൽ സ്ഥാപിച്ച ട്രാംപോളിനിലായിരുന്നു യുവാവിന്റെ പ്രകടനം. ഇതിനിടെ ട്രാംപോളിനിലേക്ക് ഒരു അതിഥിയെത്തി. യുവാവിന്റെ ചാട്ടത്തിന്റെ ശക്തിയിൽ പുല്ലിൽ നിന്നു തെറിച്ചു വീണ ഒരു പാമ്പ്. ചാട്ടം നിർത്തി ട്രാംപോളിനില്‍ കൈകുത്തിയപ്പോഴാണ് യുവാവ് പാമ്പിനെ കാണുന്നത്. പിന്നെ ഒരൊറ്റയോട്ടം. 

‘ഇന്ന് ഇനി ചാടുന്നില്ല’ എന്ന കുറിപ്പോടെ @skatinggraham എന്ന ടിക്ടോക് അക്കൗണ്ടിലാണ് ഈ വിഡിയോ പങ്കുവച്ചത്. 3 കോടിയിലധികം വ്യൂസും 50 ലക്ഷം ലൈക്കും 89,000 കമന്റുകളും ഈ വിഡിയോയ്ക്ക് ഇതുവരെ ലഭിച്ചു. ഭയപ്പെടേണ്ട കാര്യമാണെങ്കിലും ഇതു കണ്ടപ്പോൾ ചിരി വന്നുവെന്നാണ് കൂടുതൽ കമന്റുകളും. ഓട്ടം കണ്ടിട്ട് ഇനിയൊരിക്കലും ട്രാംപോളിനിൽ കയറാൻ സാധ്യതയില്ലെന്നും കമന്റുകളുണ്ട്. ചിലർക്ക് പാമ്പിനെ കുറിച്ചാണ് അറിയേണ്ടത്.

English Summary : Snake on trampoline

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com