ADVERTISEMENT

ഫാദേഴ്സ് ഡേയിൽ അച്ഛൻ മഹേഷ് ബട്ടിനെക്കുറിച്ച് ഹൃദ്യമായ കുറിപ്പ് പങ്കുവച്ച് ബോളിവുഡ് താരം ആലിയ ബട്ട്. അച്ഛനൊപ്പമുള്ള ചിത്രവും സമൂഹമാധ്യമത്തിൽ താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധങ്ങളെ തുടര്‍ന്ന് ആലിയുടെ കമന്റ് ബോക്സ് ഓഫ് ചെയ്തിരിക്കുകയാണ്. മുൻപ് ‘കോഫി വിത് കരൺ’ എന്ന ഷോയിൽ സുശാന്തിനെ അപമാനിച്ചു സംസാരിച്ചു എന്നാണ് സോഷ്യല്‍ ലോകം ഇവർക്കെതിരെ ഉന്നയിക്കുന്ന ആരോപണം. അധിക്ഷേപങ്ങളും പരിഹാസങ്ങളും നിറഞ്ഞതോടെ ആലിയ കമന്റ് ബോക്സ് ഓഫ് ചെയ്യുകയായിരുന്നു.

ആലിയ പങ്കുവച്ച് കുറിപ്പ് വായിക്കാം;

എന്റെ അച്ഛൻ, എന്റെ സുഹൃത്ത്, എനിക്ക് പിടിക്കേണ്ടി വരുമ്പോൾ പാറ... എനിക്ക് ഒഴുകേണ്ടി വരുമ്പോൾ വെള്ളം... പറക്കേണ്ടി വരുമ്പോൾ വായു. എങ്ങനെയാണ് ഒരു വ്യക്തിക്ക് നിരവധിപ്പേർ ആകാനാവുന്നതെന്ന് എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല. പക്ഷേ എനിക്ക് മറ്റൊന്ന് അറിയാം, നിങ്ങളെപ്പോലെ മറ്റൊരാളില്ലെന്ന്. എനിക്ക് വളരെ സ്പെഷലായ സുന്ദരനായ എന്റെ അച്ഛൻ. നിങ്ങളെ ഒരോ ദിവസവും മനസ്സിലാക്കാനാവുന്നതിൽ ഞാൻ കൃതജ്ഞതയുള്ളവളാണ്. എന്നെ സ‍ൃഷ്ടിച്ചതിനും നിങ്ങളായിരുന്നതിനും നന്ദി. ഞാൻ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു.’’– ആലിയ കുറിച്ചു.

English Summary : Alia Bhatt about father

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com