15 ലക്ഷം ഫോളോവേഴ്സിന് വിട; ടിക്ടോക് ഡിലീറ്റ് ചെയ്ത് സൗഭാഗ്യ വെങ്കിടേഷ്

sowbhagya-venkitesh-deleted-her-tiktok-account-after-ban-report
SHARE

ടിക്ടോക് ഉൾപ്പടെ രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ആപ്ലിക്കേഷനുകൾ നിരോധിക്കുന്നുവെന്ന വാർത്തയ്ക്കു പിന്നാലെ ടിക്ടോക് അക്കൗണ്ട് ഡിലീറ്റ് ചെയ്ത് സൗഭാഗ്യ വെങ്കിടേഷ്. നടിയും നർത്തകിയുമായ താരകല്യാണിന്റെ മകളായ സൗഭാഗ്യ ടിക്ടോക്കിലെ പ്രമുഖ താരങ്ങളിൽ ഒരാളായിരുന്നു. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ടിക്ടോക് ഡിലീറ്റ് ചെയ്യുന്ന വിവരം സൗഭാഗ്യ ആരാധകരെ അറിയിച്ചത്.

ടിക്ടോക്കിൽ 15 ലക്ഷം പേരാണ് സൗഭാഗ്യയെ പിന്തുടർന്നിരുന്നത്. ‘‘ടിക്ടോക്കിനും 1.5 മില്യൻ ഫോളോവേഴ്സിനും ഗുഡ് ബൈ, ഈ നിരോധനം എന്നെ തകർത്തോ എന്നു ചോദിച്ചവരോട് ; ഇതൊരു ടിക്ടോക് ആപ്പ് മാത്രമാണ്, സൗഭാഗ്യ വെങ്കിടേഷ് അല്ല. ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം എന്തും ഒരു മാധ്യമവും പ്ലാറ്റ്‌ഫോമും ആകാം’’– സൗഭാഗ്യ കുറിച്ചു. അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നതിന്റെ ഒരു സ്കീൻ ഷോട്ടും പങ്കുവച്ചിട്ടുണ്ട്.

സൗഭാഗ്യയുടെ തീരുമാനത്തെ അഭിനന്ദിച്ച് നിരവധിപ്പേർ രംഗത്തെത്തി. ഇനി ടിക്ടോക് പ്രകടനങ്ങൾ കാണാനാവില്ല എന്ന സങ്കടവും ചിലര്‍ കമന്റിൽ പങ്കുവച്ചിട്ടുണ്ട്.

59 ചൈനീസ് ആപ്പുകളാണ് ഇന്ത്യ നിരോധിച്ചത്. ടിക്ടോക് കൂടാതെ ഷെയർ ഇറ്റ്, യുസി ബ്രൗസര്‍, ഹലോ, ക്ലബ് ഫാക്ടറി, എക്സെൻഡർ, വൈറസ് ക്ലീനർ എന്നീ പ്രമുഖ ആപ്ലിക്കേഷനുകളും നിരോധന പട്ടികയിലുണ്ട്. 

English Summary : Sowbhagya Venkitesh deleted tiktok account

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOT N VIRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA