ഫോട്ടോഷൂട്ടിനിടെ തിരമാലയടിച്ച് വധൂവരന്മാര്‍ കടലിൽ; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് ; വിഡിയോ

large-wave-sweeps-couple-during-photoshoot
SHARE

വിവാഹ ഫോട്ടോഷൂട്ടിനിടെ തിരമാലയടിച്ച് കടലിലേക്ക് വീണ് വധൂവരന്മാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കാലിഫോർണിയയിലെ ലാഗുന ബീച്ചിലാണ് സംഭവം. അവിടെയുണ്ടായിരുന്ന രക്ഷാസംഘത്തിന്റെ സമയോചിതമായ ഇടപെടലാണ് ദുരന്തം ഒഴിവാക്കിയത്.

വധൂവരന്മാർ ചിത്രങ്ങളെടുക്കാൻ തയാറായി നിൽക്കുമ്പോഴാണ് പാറക്കെട്ടിലേക്ക് തിരമാല അടിച്ചു കയറിയത്. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട ഇരുവരും കടലിലേക്ക് വീണു. ഫൊട്ടോഗ്രഫർ അറിയിച്ചതിനെ തുടർന്ന് രക്ഷാസംഘം നീന്തിയെത്തി ഇവരെ രക്ഷിച്ച് കരയിലേക്ക് കയറ്റി. ഇരുവർക്കും പരുക്കുകളില്ലെന്നാണ് റിപ്പോർട്ടുകൾ. ബീച്ചിലുണ്ടായിരുന്ന ഒരാളാണ് ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. 

കോവിഡ് വ്യാപനത്തെ തുടർന്ന് രണ്ടു മാസം അടച്ചിട്ടശേഷമാണ് ബീച്ച് തുറന്നത്. എന്നാൽ ആരും സാമൂഹിക അകലം പാലിക്കുന്നില്ലെന്നു കണ്ടതോടെ ജൂലൈ 4 മുതൽ വീണ്ടും ബീച്ച് അടച്ചിടാനാണ് അധികൃതരുടെ തീരുമാനം. അതിനിടയിലാണ് ഫോട്ടോഷൂട്ട് അപകടം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.

English Summary : Accident during wedding photoshoot

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOT N VIRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA