ADVERTISEMENT

‘ഫോട്ടോഷൂട്ടല്ല എന്തു തന്നെയായാലും എന്റെ കുഞ്ഞിനെ തൊട്ടുള്ള കളിയൊന്നും വേണ്ട’ – മൃഗങ്ങൾക്ക് സംസാരശേഷി ഉണ്ടായിരുന്നെങ്കിൽ ഈ ചിത്രത്തിലെ അമ്മപ്പൂച്ച അങ്ങനെ പറയുമായിരുന്നു. ഒരു ഫോട്ടോഷൂട്ടിന് വേണ്ടി വീട്ടിലെ പൂച്ചക്കുട്ടിയെ എടുത്തു കൊണ്ടു വന്നതാണ്. പക്ഷേ, കരച്ചിൽ കേട്ട് ഓടി വന്ന അമ്മപ്പൂച്ച തന്റെ കുഞ്ഞിനെയും കൊണ്ട് ഓടിമറഞ്ഞു.

photoshoot-of-kitten-goes-viral

ഫൊട്ടോഗ്രഫറായ സുനില്‍ സ്നാപ് ആണ് വീട്ടിലെ പൂച്ചക്കുട്ടിയെവച്ച് ഒരു ഫോട്ടോഷൂട്ടിന് ശ്രമിച്ചത്. ഒരു പാത്രത്തിൽ ഭക്ഷണസാധനങ്ങൾക്കൊപ്പം പൂച്ചക്കുട്ടിയേയും വച്ചുള്ള പരീക്ഷണമായിരുന്നു മനസ്സിൽ. എന്നാൽ ഒരു ഫോട്ടോ എടുത്തപ്പോഴേക്കും അമ്മപ്പൂച്ച ഓടിയെത്തി.

cat-3

പിന്നെ പ്ലേറ്റിൽനിന്ന് കുഞ്ഞിനെ കടിച്ച് കൊണ്ട് ഒരൊറ്റ ഓട്ടം. എന്തായാലും വിചാരിച്ചതു പോലെയുള്ള ഫോട്ടോ കിട്ടിയില്ലെങ്കിലും ഈ രംഗങ്ങളൊക്കെ സുനില്‍ ക്യാമറയിലാക്കി. ഭക്ഷണസാധനങ്ങൾ തൊട്ടടുത്തുണ്ടായിട്ടും തന്റെ കുഞ്ഞിനെ അല്ലാതെ മറ്റൊന്നും അമ്മപ്പൂച്ച നോക്കിയതു പോലുമില്ല. 

cat-4

മാതൃസ്നേഹം നിറയുന്ന ഈ ചിത്രങ്ങൾ താൻ മനസ്സില്‍ കണക്കു കൂട്ടിയതിനേക്കാള്‍ മികച്ചതായാണ് സുനിലിന് തോന്നിയത്. അത് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും മികച്ച അഭിപ്രായം ലഭിക്കുകയും ചെയ്തു.

English Summary : Viral Photoshoot

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com