ADVERTISEMENT

കുറേക്കാലമായി നടക്കുന്ന സൈബർ ആക്രമണം മാനസികമായി തളർത്തുന്നുവെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കി നടി വീണ നായര്‍. അശ്ലീല കമന്റിലൂടെ അധിക്ഷേപിച്ച വ്യക്തിക്കെതിരെ കോട്ടയം എസ്പിക്കാണ് വീണ പരാതി നൽകിയത്. ഇമെയിലിലൂടെ അയയ്ച്ച പരാതിയുടെ സ്ക്രീൻഷോട്ട് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിട്ടുണ്ട്.

സൈബർ ആക്രമണം മൂലം ബുദ്ധിമുട്ടാൻ തുടങ്ങിയിട്ട് ഏറെക്കാലമായി. ഇത് വിഷാദത്തിനും നിരാശയ്ക്കും കാരണമാകുന്നതിനാൽ ഔദ്യോഗികമായി പരാതി നൽകുകയാണ്. നീതി ലഭിക്കുമെന്നും സ്ത്രീകൾക്കെതിരെയുള്ള സൈബർ ബുള്ളിയിങ്ങിന് അവസാനമാകുമെന്നും പ്രതീക്ഷിക്കുന്നതായും വീണ പരാതിയിൽ പറയുന്നു. അശ്ലീലം കമന്റ് ചെയ്ത ആളുടെ ഫെയ്സ്ബുക് അക്കൗണ്ടിന്റെ വിവരങ്ങൾ കൈമാറിയിട്ടുണ്ട്.

വീണ തടി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട വന്ന ഒരു പോസ്റ്റിലാണ് അശ്ലീലവും അധിക്ഷേപവും നിറഞ്ഞ കമന്റ് വന്നത്. മോശം കമന്റുകൾ കാണുമ്പോൾ വിട്ടുകളയുന്നതാണ് പതിവെന്നും ഇനി നിയമനടപടികളുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും വീണ സമൂഹമാധ്യമത്തിലൂടെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പരാതി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്.

English Summary : Veena Nair filed complaint

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com