ADVERTISEMENT

സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചയാൾക്കെതിരെ പൊലീസ് കേസെടുത്തതായി നടി വീണ നായർ. എഫ്ഐആറിന്റെ ആദ്യ പേജിന്റെ കോപ്പി സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചാണ് വീണ ഇക്കാര്യം അറിയിച്ചത്. അശ്ലീല കമന്റിലൂടെ അധിക്ഷേപിച്ചതിനെതിരെ കോട്ടയം എസ്പിക്കാണ് വീണ പരാതി നൽകിയത്. തുടർന്ന് ജോൺസൺ വി.ടി എന്നയാൾക്കെതിരെയാണ് ചങ്ങനാശേരി പൊലീസ് കേസെടുത്തത്.

കേരള പൊലീസ് ഡബിൾ സ്ട്രോങ് ആണെന്നും സമൂഹമാധ്യമത്തിലൂടെ എന്തു വൃത്തിക്കേടും വിളിച്ചു പറയാമെന്നു ആരും കരുതേണ്ടെന്നും വീണ കുറിച്ചു. പൊലീസ് ഉദ്യോഗസ്ഥരുടെ പേരെടുത്ത് പറഞ്ഞ് നന്ദിയും അറിയിച്ചിട്ടുണ്ട്.

വീണ തടി കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട വന്ന ഒരു പോസ്റ്റിലാണ് ഒരാൾ അശ്ലീലം കമന്റ് ചെയ്തത്. മോശം കമന്റുകൾ കാണുമ്പോൾ വിട്ടുകളയുന്നതാണ് പതിവെന്നും ഇനി നിയമനടപടികളുമായി മുന്നോട്ടു പോവുകയാണെന്നും വീണ നേരത്തെ അറിയിച്ചിരുന്നു. തുടർന്നാണ് പരാതി നൽകിയത്.

സൈബർ ആക്രമണം മൂലം ബുദ്ധിമുട്ടാൻ തുടങ്ങിയിട്ട് ഏറെക്കാലമായി. ഇത് വിഷാദത്തിനും നിരാശയ്ക്കും കാരണമാകുന്നതായി താരം പരാതിയിൽ വ്യക്തമാക്കിയിരുന്നു.

English Summary : Kerala Police filed FIR against the person who insulted Veena Nair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com