ADVERTISEMENT

പിപിഇ കിറ്റ് ധരിച്ച് ജന്മദിനാഘോഷം നടത്തിയ നടി പരുള്‍ ഗുലാട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽ ലോകം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വളരെയേറെ മൂല്യമുള്ള പിപിഇ കിറ്റിനെ പാർട്ടി വസ്ത്രമാക്കി ഉപയോഗിച്ചത് ആരോഗ്യമേഖലയെ അപമാനിക്കുന്നതിന് തുല്യമെന്നാണ് വിമര്‍ശനം. ഓഗസ്റ്റ് 6ന് ആയിരുന്നു പഞ്ചാബി സീരിയലുകളിലൂടെ പ്രശസ്തയായ താരത്തിന്റെ ജന്മദിനം.

ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങള്‍ പരുളും സുഹൃത്തുക്കളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. എന്നാൽ രാജ്യത്തെ പല ആശുപത്രികളിലും പിപിഇ കിറ്റുകൾ മതിയായ എണ്ണം ഇല്ലെന്ന വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിൽ താരത്തിന്റെ പ്രവൃത്തി അപക്വമാണെന്നു വിമർശനം ഉയരുകയായിരുന്നു. 

parul-gulati-2

ഫാഷൻ‌ സെൻസ് കാണിക്കാനുള്ള ഒന്നല്ല പിപിഇ കിറ്റ്. ആരോഗ്യപ്രവർത്തകർ ഒരു ഭാഗത്ത് കോവിഡിനെതിരെ പോരാടുമ്പോൾ പരുൾ പിപിഇ കിറ്റിനെ പാർട്ടി വെയർ ആക്കി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു. ചിത്രത്തിൽ ആരും മാസ്ക് ധരിച്ചിട്ടില്ല. സമൂഹമാധ്യമത്തിൽ 8.5 ലക്ഷം ഫോളോവേഴ്സ് ഉള്ള ഒരാൾ ഇങ്ങനെ ചെയ്യുന്നത് വളരെ മോശം സന്ദേശമാണ് നൽകുന്നതെന്നും ചിലർ ഓർമിപ്പിക്കുന്നു. 

English Summary : Parul Gulati’s PPE Kit Themed Party Faces Backlash

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com