ADVERTISEMENT

കോവിഡ്–19 രോഗമുക്തി നേടിയ സന്തോഷത്തിൽ ആശുപത്രിയിൽ നൃത്തം ചെയ്ത കുടുംബാംഗങ്ങൾ. മധ്യപ്രദേശിലെ കത്‌നിയിലെ ആശുപത്രി വാർഡിലായിരുന്നു ഈ സന്തോഷ പ്രകടനം. 

കോവിഡ് പോസിറ്റീവ് ആയതിനെത്തുടർന്ന് ഓഗസ്റ്റ് 8ന് ആണ് 19 അംഗ കുടുംബത്തെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഓഗസ്റ്റ് 15ന് കുടുംബത്തിലെ എല്ലാവരും കോവിഡ് നെഗറ്റീവ് ആയി. തുടര്‍ന്ന് ആശുപത്രി വിടുന്നതിനു മുമ്പ് കുടുംബാഗംങ്ങളായ എട്ടു പേരാണ് ഐസൊലേഷൻ വാർഡിൽ ബോളിവുഡ് ഗാനത്തിന് ചുവടുവച്ച് സന്തോഷം പ്രകടിപ്പിച്ചത്.

സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഈ വിഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. കോവിഡ് ഭീതിയും രോഗവ്യാപനവും സൃഷ്ടിക്കുന്ന സമ്മർദത്തിൽ ഇത്തരം വിഡിയോകൾ ആശ്വാസവും സന്തോഷവും നൽകുന്നു എന്നാണ് സോഷ്യൽലോകത്തെ അഭിപ്രായം. 

മധ്യപ്രദേശിൽ കോവിഡ് കേസുകൾ 46000 പിന്നിട്ടു. 35000 ൽ അധികം പേർ രോഗമുക്തി നേടിയിട്ടുണ്ട്. 1,128 പേരാണ് മരണപ്പെട്ടത്. 

English Summary : Family dances in Madhya Pradesh hospital on recovery from Covid-19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com