ADVERTISEMENT

തട്ടീം മുട്ടീം പരമ്പരയിൽ മകനായി അഭിനയിക്കുന്ന സിദ്ധാർഥ് പ്രഭുവിനൊപ്പമുള്ള ചിത്രം പങ്കുവച്ച് മഞ്ജു പിള്ള. ഓണം സ്പെഷൽ എപ്പിസോഡിന്റെ ഷൂട്ടിനിടിയിലെ ചിത്രമാണ് മഞ്ജു പങ്കുവച്ചത്. 

മുണ്ടും ഷർട്ടുമാണ് സിദ്ധാർഥിന്റെ വേഷം. മഞ്ജു പിള്ള സെറ്റ് സാരിയാണ് ധരിച്ചിരിക്കുന്നത്. ഇരുവരും പൂക്കളത്തിനു സമീപം ഇരിക്കുന്ന ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തത്.

സീരിയലിൽ മഞ്ജുപിള്ളയുടെ മകളുടെ കഥാപാത്രം  അഭിനയിച്ചിരുന്ന ഭാഗ്യലക്ഷ്മി  ഇപ്പോൾ ലണ്ടനിലാണ്. ഭാഗ്യലക്ഷ്മിയുടെ അഭാവം ഓർമപ്പിച്ച് ‘വീ മിസ് യു മീനൂട്ടി’ എന്ന് ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്. കമന്റുകളിലും ഭാഗ്യലക്ഷ്മിയുടെ അഭാവത്തെക്കുറിച്ച് ആരാധകർ ചോദിക്കുന്നുണ്ട്. 

View this post on Instagram

We miss you meenootty....😘😘

A post shared by manju pillai (@pillai_manju) on

ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായാണ് ഭാഗ്യലക്ഷ്മി ലണ്ടനിലേക്ക് പോയത്. വിട്ടുനിൽക്കൽ താൽകാലികമാണെന്നും തട്ടീം മുട്ടീമിലേക്ക് തിരിച്ചുവരുമെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കിയിരുന്നു. 

English Summary : Manju pillai with Sidharth Prabhu, image goes viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com