‘ഇതുപോലുള്ള ബാർബറെയാണ് ആവശ്യം’ ; ചിരിപ്പിച്ച് വിഡിയോ, കണ്ടത് ലക്ഷങ്ങൾ

barber-perfect-hair-cut-video-goes-viral
SHARE

മുടി വെട്ടി കഴിഞ്ഞ് എല്ലാം ശരിയല്ലേ എന്ന ബാർബറുടെ പരിശോധന സലൂണിൽ പോകുന്നവർക്ക് സുപരിചിതമായിരിക്കും. എല്ലാം ക‍ൃത്യമാണെന്ന ഉറപ്പിക്കൽ. എന്നാൽ പെർഫക്ഷന്റെ കാര്യത്തിൽ ഒരു തരി പോലും വിട്ടുവീഴ്ച ചെയ്യാത്ത ബാർബർ ആണെങ്കിൽ ആ പരിശോധന എങ്ങനെയിരിക്കും ? അതിന് ഉത്തരവുമായി എത്തിയ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗം തീര്‍ക്കുകയാണ്. 

ജനലിനും വാതിലിനും പുറകിൽനിന്നും പല ഭാഗത്തുനിന്നുമൊക്കെ നോക്കിയാണ് എല്ലാം കൃത്യമാണോ എന്നു ബാർബര്‍ പരിശോധിക്കുന്നത്. കാഴ്ചയിൽ ഒരു സൈക്കോ ആണോ എന്നു സംശയം തോന്നും. മുടി വെട്ടിക്കാൻ വന്ന ആളുടെയും ബാർബറുടെയും മുഖഭാവം വിഡിയോ കാണുന്നവരിൽ ചിരിപടർത്തും.

‘നിങ്ങൾ പൂർണത തേടുകയും ജോലിയെ സ്നേഹിക്കുകയും ചെയ്യുമ്പോൾ’– എന്ന ക്യാപ്ഷനോടെ, അപ്സ്കെയിൽ കട്ട്സ് ആൻഡ് സ്റ്റൈൽസ് എന്ന ഫെയ്സ്ബുക് പേജിലാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതിന് 88,000 ഷെയർ ലഭിച്ചിട്ടുണ്ട്. 

When you seek perfection and love what you do.

Posted by Upscale CutzandStylez on Tuesday, 1 September 2020

ട്വിറ്ററിലും വിഡിയോ തരംഗം തീർത്തു. ‘ഇതു പോലുള്ള ബാർബർമാരെയാണ് നമുക്ക് ആവശ്യം’ എന്ന ക്യാപ്ഷനോടെ റഹ്മാൻ എന്നയാൾ ട്വീറ്റ് ചെയ്ത വിഡിയോ ഇതുവരെ 54 ലക്ഷം ആളുകളാണ് കണ്ടത്. ഒരു ലക്ഷത്തിലധികം പേർ റീട്വീറ്റും ചെയ്തിട്ടുണ്ട്. 

English Summary : Barber’s search for perfection while cutting hair makes for hilarious video

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOT N VIRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA