‘കുട്ടിക്കുരങ്ങ് വളർന്ന് ഗൊറില്ലയായി’ ; 20 വർഷം മുൻപത്തെ ചിത്രം പങ്കുവച്ച് രഞ്ജിനി ഹരിദാസ്

ranjini-haridas-shared-20-year-old-image
SHARE

സഹോദരൻ ശ്രീപ്രിയനൊപ്പമുള്ള 20 വർഷം മുൻപത്തെ ചിത്രം പങ്കുവച്ച് അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ്. ഈ കാലയളവില്‍ സഹോദരനിൽ ഉണ്ടായ മാറ്റത്തിൽ അദ്ഭുതം പ്രകടിപ്പിച്ചാണ് രഞ്ജിനി ചിത്രം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്.

ഓണത്തോടനുബന്ധിച്ച് എടുത്ത ഒരു ഫോട്ടോയും ഒപ്പം പങ്കുവച്ചിട്ടുണ്ട്. ‘‘എന്റെ ചുമലിലുള്ള ആ കുട്ടിക്കുരങ്ങ് ഒരു ഭീമൻ ഗൊറില്ലയായി വളർന്നു. എങ്ങനെയാണ് 20 വർഷം പറന്നത് !!’’ – ചിത്രങ്ങൾ പങ്കുവച്ച് രഞ്ജിനി കുറിച്ചു.

20 വർഷം പിന്നിട്ടിട്ടും രഞ്ജിനിക്ക് വലിയ മാറ്റമൊന്നും കാണുന്നില്ലെന്നാണ് കമന്റുകളിലൂടെ പലരും അഭിപ്രായപ്പെട്ടത്. 

നേരത്തെ അമ്മയ്ക്കും സഹോദരനുമൊപ്പം ഓണം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ രഞ്ജിനി പങ്കുവച്ചിരുന്നു. 

English Summary : Ranjini Haridas shared 20 year old image

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOT N VIRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA