ശ്രീകൃഷ്ണ ജയന്തിയിൽ രാധാമാധവവുമായി അനുശ്രീ; ചിത്രങ്ങൾ

actress-anusree-radhamadavam-photoshoot
SHARE

ശ്രീകൃഷ്ണ ജയന്തിയിൽ ഭക്തിസാന്ദ്രവും പ്രണയാർദ്രവുമായ ഫോട്ടോഷൂട്ടുമായി നടി അനുശ്രീ. ‘രാധാമാധവം’ എന്ന പേരിലുള്ള ഫോട്ടോഷൂട്ടിൽ രാധയായാണ് അനുശ്രീ എത്തിയത്.

View this post on Instagram

രാധാ മാധവം...

A post shared by Anusree (@anusree_luv) on

ശ്രീകൃഷ്ണനൊപ്പം ഊഞ്ഞാലില്‍ ഇരിക്കുന്ന രാധ, ഭക്തിയും പ്രണയവും നിറയുന്ന നിമിഷങ്ങള്‍. മൂന്നു ചിത്രങ്ങളാണ് അനുശ്രീ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്. നീല ദാവണിയാണ് താരത്തിന്റെ വേഷം. 

പവിഴം ആണ് ശ്രീകൃഷ്ണനായത്. നിധിൻ നാരായണൻ ചിത്രങ്ങൾ പകർത്തി. അനുശ്രീയുടെ രാധാമാധവത്തിന് മികച്ച പ്രതികരണമാണ് ആരാധകരിൽനിന്നു ലഭിക്കുന്നത്. സഹതാരങ്ങളായ നിഖില വിമൽ, സ്വാസിക വിജയ്, ആര്യ എന്നിവരും കമന്റുമായി എത്തിയിട്ടുണ്ട്. 

English Summary : Actress Anusree Sreekrishna Jayanti special photoshoot

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOT N VIRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA