അവാർഡ് മധുരത്തോടെ മറിമായം പത്താം വർഷത്തിലേക്ക് ; സന്തോഷം പങ്കുവച്ച് സ്നേഹ ശ്രീകുമാർ

actress-sneha-sreekumar-on-success-of-marimayam
SHARE

മലയാള ഹാസ്യ പരിപാടിക്കുള്ള സംസ്ഥാന സർക്കാര്‍ പുരസ്കാരത്തിന്റെ നിറവിലാണ് മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന മറിമായം. വിജയകരമായ പത്താം വർഷത്തിലേക്ക് പ്രവേശിക്കുമ്പോഴാണ് മറിമായത്തിന് അവാർഡ് ലഭിക്കുന്നത്. ഈ അവസരത്തിൽ മറിമായത്തിന്റെ ഭാഗമാകാൻ സാധിച്ചതിലുള്ള സന്തോഷം പങ്കുവയ്ക്കുകയാണ് നടി സ്നേഹ ശ്രീകുമാർ. മറിമായത്തിൽ മണ്ഡോദരി എന്ന കഥാപാത്രത്തെയാണ് സ്നേഹ അവതരിപ്പിക്കുന്നത്.  കഥാപാത്രത്തിന്റെ പേരിലറിയപ്പെടുക എന്ന ഭാഗ്യം തനിക്ക് ലഭിച്ചതായി സ്നേഹ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

സ്നേഹ ശ്രീകുമാറിന്റെ കുറിപ്പ് വായിക്കാം; 

‘‘ആദ്യമായി അഭിനയിക്കുന്ന പരിപാടി എല്ലാവരും ഇഷ്ടപ്പെടുക, അതിലെ കഥാപാത്രത്തിന്റെ പേരിൽ അറിയപ്പെടുക, ആ പരിപാടി പത്താംവർഷത്തിലേക്കു വിജയകരമായി മുന്നോട്ടുപോകുക’ ഇതൊക്കെയാണ് മറിമായം എനിക്കു തന്ന ഭാഗ്യം. ഇതാദ്യമായല്ല മറിമായത്തിന് സംസ്ഥാന അവാർഡ് ലഭിക്കുന്നത്. ഇത്രയും വർഷങ്ങൾ പിന്നിടുമ്പോൾ അവാർഡിന്റെ മധുരവും കൂടുന്നു. മണ്ഡോദരിയായി നിങ്ങളുടെ മുന്നിലേക്കെത്തിച്ച മഴവിൽ മനോരമയോടും ഉണ്ണിസാറിനോടും ഒരുപാട് നന്ദി. മറിമായം കുടുംബത്തിലെ അംഗമായതിൽ എന്നും അഭിമാനം. ഇത്രയും വർഷങ്ങൾ എല്ലാവരും തന്ന പ്രോത്സാഹനം ഇനിയും മാറിമായത്തിന്റെ കൂടെ ഉണ്ടാവുമല്ലോ. കൂടെ നിന്ന എല്ലാവർക്കും സ്നേഹം.’’ 

ആദ്യമായി അഭിനയിക്കുന്ന പരിപാടി എല്ലാവരും ഇഷ്ടപ്പെടുക, അതിലെ കഥാപാത്രത്തിന്റെ പേരിൽ അറിയപ്പെടുക, ആ പരിപാടി...

Posted by Sneha Sreekumar on Saturday, 19 September 2020

English Summary : Actress Sneha Sreekumar about the success of Marimayam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOT N VIRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA