ശ്രീലങ്കൻ വരന് പ്രായമില്ല ? ; ‘വേദനയോടെ’ കമന്റുകളും ട്രോളുകളുമായി മലയാളികൾ

groom-look-like-kid-srilankan-wedding-shoot-viral-in-kerala
SHARE

വ്യത്യസ്തത കൊണ്ടാണ് വെഡ്ഡിങ് ഷൂട്ടുകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടാറുള്ളത്. എന്നാല്‍ ഒരു വെഡ്ഡിങ് ഷൂട്ട് വൈറലായതിന്റെ കാരണം തന്നെ വ്യത്യസ്തമാണ്. വരന് പ്രായം തോന്നിക്കുന്നില്ല എന്നതാണ് ഈ വൈറൽ കാരണം. നെത്മി – ബുദ്ധിക എന്ന ശ്രീലങ്കൻ നവദമ്പതികളുടെ വെഡ്ഡിങ് ഫോട്ടോഷൂട്ട് തീക്ഷണ എന്ന ഫൊട്ടോഗ്രഫി ടീമിന്റെ പേജിലാണ് പങ്കുവച്ചത്. എന്നാൽ ഈ ഫോട്ടോഷൂട്ട് മലയാളി യുവാക്കളെ വളരെയധികം ‘വേദനിപ്പിച്ചു’.

വിവാഹപ്രായമായിട്ടും പെണ്ണ് കിട്ടാത്തത്താണ് ഈ വേദനയക്ക് കാരണമായത്. ഇതോടെ രസകമായ കമന്റുകളും ട്രോളുകളും സജീവമായി. ഫോട്ടോഷൂട്ട് കണ്ട് ശ്രീലങ്കയിലേക്ക് വധുവിനെ തേടി ഇറങ്ങിയ ചങ്കും ഫോട്ടോഷൂട്ട് കണ്ട് ഏങ്ങലടിച്ച് കരയുന്ന ചങ്കുമൊക്കെയാണ് ട്രോളുകളിൽ നിറയുന്നത്. 

ഇതുവരെ 13000 റിയാക്ഷൻസും 10000 ഷെയറുകളും ഫോട്ടോഷൂട്ടിന് ലഭിച്ചിട്ടുണ്ട്. മലയാളികളുടേത് ഉൾപ്പടെ 9000 ലധികം കമന്റുകളുമുണ്ട്. ഇത് ശരിക്കും വിവാഹഫോട്ടോഷൂട്ട് ആണോ അതോ വല്ല പരസ്യവുമാണോ എന്ന സംശയമാണ് ചിലർ പങ്കുവയ്ക്കുന്നത്. 

ഇതു യഥാർഥ വെഡ്ഡിങ് ഷൂട്ട് ആണെന്നും കാഴ്ചയിൽ പ്രായം കുറവ് തോന്നിക്കുന്നെങ്കിലും വരന് 28ഉം വധുവിന് 27ഉം വയസ്സ് ഉണ്ടെന്നാണ് ചില കമന്റുകൾ സൂചിപ്പിക്കുന്നത്. എന്നാൽ യാഥാർഥ്യം വ്യക്തമല്ല. എന്തുകൊണ്ടാണ് ഇത്രയധികം മലയാളത്തിലുള്ള കമന്റുകൾ വരുന്നതെന്ന ആശ്ചര്യമാണ് ശ്രീലങ്കൻ സ്വദേശികൾക്കുള്ളത്.

Nethmi & buddika By Theekshana D. madushan Mobile : 077 0728335 / 071 0558335

Posted by Theekshana photography on Saturday, 19 September 2020

English Summary : Sri lankan wedding shoot goes viral in Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOT N VIRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA