വിവാഹാഭ്യർഥനയ്ക്കിടെ അപകടം; ചിരിയടക്കാനാവാതെ കാമുകി; വിഡിയോ

HIGHLIGHTS
  • ന്യൂയോർക്കിലെ ബ്രൂക്ക്‌ലിൻ പാലത്തിൽ ആയിരുന്നു സംഭവം
cyclist-hits-photographer-during-a-proposal
SHARE

ന്യൂയോർക്കിലെ ബ്രൂക്ക്‌ലിൻ പാലത്തിൽവച്ചു നടന്ന ഒരു വിവാഹാഭ്യർഥന സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. അസാധാരണവും ഹൃദയസ്പർശിയുമായ രംഗങ്ങളാണ് വിവാഹാഭ്യർഥനകളെ വൈറലാക്കാറുള്ളതെങ്കില്‍ ഇവിടെ ഒരു അപകടമാണ് അതിനു കാരണം. വിവാഹാഭ്യർഥന നടത്തി തന്റെ പ്രിയതമയെ അദ്ഭുതപ്പെടുത്താനാണ് ക്രിസ് എന്ന യുവാവ് ശ്രമിച്ചത്. എന്നാൽ ചിരിയിലാണ് ഇത് അവസാനിച്ചത്.

വിവാഹാഭ്യർഥനയുടെ ചിത്രങ്ങള്‍ പകർത്താൻ ഏർപ്പെടുത്തിയ ഫൊട്ടോഗ്രഫറുടെമേൽ തട്ടി പാലത്തിലൂടെ വരികയായിരുന്ന സൈക്കിൾ യാത്രികൻ വീഴുകയായിരുന്നു. പ്രണയാർദ്രമായി മുട്ടുകുത്തി നിന്ന് ക്രിസ് വിവാഹാഭ്യര്‍ഥന നടത്തുന്നതിനിടയിലാണ് അപകടം. നിലത്തു വീണ യാത്രികനും ഫൊട്ടോഗ്രഫറും വേഗം എണീറ്റു. സംഭവത്തിൽ ക്രിസ് ആദ്യമൊന്നു പകച്ചു. തുടർന്ന് ഇരുവരോടും കുഴപ്പമൊന്നുമില്ലല്ലോ എന്നു ചോദിച്ചു. എന്നാൽ കാമുകിക്ക് ഇതു കണ്ട് ചിരിയടക്കാനായില്ല. 

സുഹൃത്ത് പകർത്തിയ വിഡിയോയിൽ നിന്ന് ഈ അപകടത്തിന്റെ ഭാഗം ക്രിസ് സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുകയായിരുന്നു. ഒരിക്കലും മറക്കാത്ത വിവാഹാഭ്യർഥന ആണ് ലക്ഷ്യമെങ്കിൽ ന്യൂയോര്‍ക്ക് സിറ്റി നിര്‍ദേശിക്കുന്നതായും ക്രിസ് കുറിച്ചു.

English Summary : Brooklyn Bridge proposal goes viral over a bicycle accident

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOT N VIRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA