‘മോഹനവല്ലിയെ കാണാൻ വീട്ടിലെത്തിയപ്പോൾ’ ; സന്തോഷം പങ്കുവച്ച് മഞ്ജു പിള്ളയും വീണ നായരും

HIGHLIGHTS
  • ഒന്നിച്ചുള്ള ഏതാനും ചിത്രങ്ങൾ ഇരുവരും സമൂഹമാധ്യമത്തിൽ പങ്കുവച്ചു
veena-nair-met-manju-pillai-at-her-home
SHARE

ഏറെ നാളുകൾക്കുശേഷം പരസ്പരം കാണാനായതിന്റെ സന്തോഷം പങ്കുവച്ച് മഞ്ജു പിള്ളയും വീണ നായരും. ഗൾഫിൽനിന്ന് നാട്ടിലെത്തിയ വീണ നായർ മഞ്ജുപിള്ളയുടെ വീട്ടിലേക്കും ഫാമിലേയ്ക്കും എത്തുകയായിരുന്നു. ഒന്നിച്ചുള്ള ഏതാനും ചിത്രങ്ങൾ ഇരുവരും സമൂഹമാധ്യമത്തിൽ പങ്കുവച്ചു.

‘‘എപ്പോഴും എനിക്ക് സ്പെഷലായ ഓരാൾ, മഞ്ജു ചേച്ചി... എന്റെ മോഹനവല്ലി. പിള്ളാസ് ഫാമിൽ പോയി അവസാനം മഞ്ജുച്ചേച്ചിയെ ഒന്ന് കാണാനായി’’ – മഞ്ജുവിനും തന്റെ മകനുമൊപ്പമുള്ള ചിത്രം പങ്കുവച്ച് വീണ കുറിച്ചു.

ഒരുപാട് നാളുകൾക്കുശേഷം വീണ പെണ്ണ് വീട്ടിൽ വന്നപ്പോൾ എന്നു കുറിച്ചാണ് മഞ്ജു ചിത്രങ്ങൾ പങ്കുവച്ചത്. തട്ടീം മുട്ടീം പരമ്പരയിൽ  മഞ്ജു അവതരിപ്പിക്കുന്ന കഥാപാത്രമായ മോഹനവല്ലിയുടെ നാത്തൂൻ കഥാപാത്രമായ കോകിലയെ അവതരിപ്പിച്ചത് വീണ ആയിരുന്നു. 

English Summary : Veena nair met Manju Pillai at her home

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOT N VIRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA