27 വർഷങ്ങൾക്കിപ്പുറം ഇതാ നാഗവല്ലി; ശ്രദ്ധേയമായി ഫോട്ടോഷൂട്ട്

HIGHLIGHTS
  • ക്രേസി വെഡ്ഡിങ് ഫൊട്ടോഗ്രഫി ക്രൂ ആണ് ഫോട്ടോഷൂട്ട് നടത്തിയത്
recreation-of-nagavalli-photoshoot-goes-viral
SHARE

മണിച്ചിത്രത്താഴ് എന്ന സൂപ്പർഹിറ്റ് സിനിമയിലെ ശോഭനയുടെ കഥാപാത്രങ്ങളെ പുനരാവിഷ്കരിച്ചുള്ള ഫോട്ടോഷൂട്ട് ശ്രദ്ധ നേടുന്നു. ഗംഗയിൽനിന്ന് പ്രതികാര ദുര്‍ഗയായ നാഗവല്ലിയായിലേക്കുള്ള മാറ്റമാണ്  ഫൊട്ടോഷൂട്ടിൽ ആവിഷ്കരിച്ചിരിക്കുന്നത്. 

photoshoot-1

ക്രേസി വെഡ്ഡിങ് ഫൊട്ടോഗ്രഫി ക്രൂ ആണ് ഫോട്ടോഷൂട്ടിന് പിന്നിൽ. ടിക്ടോക്കിലൂടെ ശ്രദ്ധ നേടിയ അമൃത രുദ്രയാണ് ഗംഗയുടെയും നാഗവല്ലിയുടെയും ഭാവങ്ങളെ ആവാഹിച്ച് ഫ്രെയിമിൽ എത്തിയത്. 

photoshoot-2

കോവിഡ് കാലത്ത് വെഡ്ഡിങ് വർക്കുകൾ കുറഞ്ഞതോടെ ലഭ്യമായ സമയം കലാപരമായി വിനിയോഗിക്കാനുള്ള ശ്രമമാണ് ഇത്തരമൊരു ഫോട്ടോഷൂട്ടിലെത്തിയത്. മണിച്ചിത്രത്താഴ് പുറത്തിറങ്ങിയിട്ട് 27 വർഷം പിന്നിട്ടിട്ടും മലയാളികൾക്ക് ഈ സിനിമ ഇന്നു പ്രിയങ്കരമാണ്. ശോഭനയുടെ ഭാവങ്ങളും ഛായാഗ്രഹകൻ വേണു പൂർണതയോട് അവ ചിത്രീകരിച്ചിരിക്കുന്നതും നാഗവല്ലിയെ വീണ്ടും അവതരിപ്പിക്കാൻ പ്രചോദനമായി.

photoshoot-3

നാഗവല്ലി പലപ്പോഴായി ഫൊട്ടോഷൂട്ടുകളിലൂടെ പുനരാവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. നാഗവല്ലിയെ മാത്രം ആവിഷ്കരിക്കാതെ ഗംഗയിലൂടെ നാഗവല്ലിയിലേക്ക് എത്താനായിരുന്നു തീരുമാനം. മന്ത്രക്കളമൊരുക്കി ഫ്രെയിമിന് കൂടുതൽ മികവേകാനും ശ്രമിച്ചതായും ക്രേസി വെഡ്ഡിംഗ് ക്രൂ പറഞ്ഞു. 

photoshoot-4

സ്വദേശമായ കൊടകരയിലെ ഒരു  വീടാണ് ലൊക്കേഷനാക്കിയത്. വിഷ്ണു തച്ചനാണ് ചിത്രങ്ങൾ റീടച്ച് ചെയ്തത്. പഴമയുടെ പ്രൗഢിയും വികാര തീവ്രതയും അമാനുഷികതയും ഇഴകിച്ചേരുന്ന രംഗങ്ങൾ സാധ്യതകളും ഒപ്പം വെല്ലുവിളികളും സൃഷ്ടിച്ചതായി ക്രേസി വെഡിങ് ക്രൂ പറയുന്നു.

photoshoot-5

English Summary : Manichitrathazhu character recreated in a photoshoot

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOT N VIRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA