ADVERTISEMENT

ഭാര്യയോടുള്ള ദേഷ്യം തീർക്കാൻ ഇറ്റലിക്കാരനായ മധ്യവയസ്കൻ നടന്നത് 450 കിലോമീറ്റർ. പൊലീസ് കസ്റ്റഡിയിലെടുത്തതിനെ തുടർന്നാണ് ഒരാഴ്ച നീണ്ട നടത്തത്തിന് അവസാനമായത്. ഇറ്റലിയിലെ കോമോയിൽനിന്ന് തുടങ്ങിയ നടത്തം വടക്കൻ പ്രദേശമായ ഫാനോയിലാണ് അവസാനിച്ചത്. ഭാര്യയുമായി വഴക്കിട്ടതിനെത്തുടർന്നാണ് ഇയാൾ വീടു വിട്ടിറങ്ങിയത്.

ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് നടന്നു പോകുന്ന ആളെ പുലർച്ചെ 2 മണിയോടു കൂടിയാണ് പൊലീസ് പിടികൂടിയത്. ഒരാഴ്ചയായി താൻ നടക്കുകയായിരുന്നുവെന്ന് ഇയാൾ പറഞ്ഞെങ്കിലും പൊലീസുകാർ വിശ്വസിച്ചില്ല. എന്നാൽ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒരാഴ്ചമുമ്പ് ഇയാളെ കാണാതായെന്നു കാണിച്ച് ഭാര്യ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നു വ്യക്തമായി. 

വഴിയിൽ പരിചയപ്പെട്ടവരിൽനിന്ന് ഭക്ഷണം വാങ്ങിയാണ് ഈ ദിവസങ്ങളിൽ കഴിച്ചത്. ശരാശരി 60 കിലോമീറ്റർ വീതം ഓരോ ദിവസവും നടന്നു. മറ്റു യാത്രാ സൗകര്യങ്ങളൊന്നും ഉപയോഗിച്ചില്ല. മനസ്സിനെ ശാന്തമാക്കാനാണ് നടത്തം തുടങ്ങിയതെന്നും എന്നാല്‍ ഇത്ര ദൂരം പിന്നിട്ടെന്ന് അറിയില്ലായിരുന്നുവെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. 

ഫാനോയിലെത്തി ഭാര്യ ഇയാളെ കൂട്ടിക്കൊണ്ടു പോയി. ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഇയാളിൽനിന്ന് 400 യൂറോ പിഴ ഈടാക്കിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 

English Summary : Man walks 450km after lockdown row with wife

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com