ADVERTISEMENT

അമേരിക്കയിലെ ടോളിഡോ നഗരത്തിലുള്ള സൂക്ക് മെഡിറ്ററേനിയൻ കിച്ചൻ റസ്റ്ററന്റിലെ ജീവനക്കാർ ഇപ്പോഴും അമ്പരപ്പിലാണ്. അതിനു കാരണം അവർക്കു ടിപ്പ് ലഭിച്ച ഒരു വൻതുകയും. 5600 ഡോളർ (ഏകദേശം 4 ലക്ഷം രൂപ) ആണ് ഒരു ഉപഭോക്താവ് ടിപ്പ് നൽകിയത്. ഡിസംബർ 12ന് രാത്രി അത്താഴം കഴിക്കാൻ എത്തിയ ഒരാളാണ് റസ്റ്ററന്റ് ജീവനക്കാരെ ഞെട്ടിച്ചത്. ജീവനക്കാർക്ക് ഈ തുക വീതിച്ചു നൽകാന്‍ റസ്റ്ററന്റ് ഉടമയോട് ആവശ്യപ്പെട്ട ഇയാൾ, തന്റെ പേര് വെളിപ്പെടുത്തരുതെന്ന് അഭ്യർഥിച്ചാണ് മടങ്ങിയത്.

ഈ തുക ഉടമ റസ്റ്ററന്റിലെ 28 ജീവനക്കാർക്കായി വീതിച്ചു നൽകി. ക്രിസ്മസ് അടുത്തു വരുന്ന സാഹചര്യത്തിൽ ഇങ്ങനെയൊരു തുക ലഭിച്ചത് വളരെ സന്തോഷം നൽകുന്നുവെന്നാണ് ജീവനക്കാർ സിഎൻഎൻ ചാനലിനോട് പ്രതികരിച്ചത്. വീട്ടിലേക്കാവശ്യമായ സാധനങ്ങളും മക്കൾക്ക് സമ്മാനങ്ങളും വാങ്ങാൻ ഈ തുക ഉപകാരപ്പെടുമെന്നും ഇങ്ങനെയൊരു ക്രിസ്മസ് സമ്മാനം നൽകിയ വ്യക്തിയോട് നന്ദിയുണ്ടെന്നും അവർ പറഞ്ഞു. 

കോവിഡ് പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്ന നിലവിലെ അവസ്ഥയില്‍ അപരിചിതനായ വ്യക്തിയുടെ ഈ പ്രവൃത്തി മുന്നോട്ടു പോകാനുള്ള ഊർജം നൽകുന്നതായി റസ്റ്ററന്റ് ഉടമ മൂസ്സ സല്ലൂഖ് പറഞ്ഞു. 

English Summary : Customer leaves USD 5,600 tip for employees of Ohio restaurant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com