ADVERTISEMENT

ബ്രിസ്ബേണ്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിക്ക് 20 മില്യൺ (ഏകദേശം 147 കോടി രൂപ) ലോട്ടറി. ഡിസംബർ 17ന് നടന്ന പവർബോൾ ജാക്പോട്ടാണ് ഓസ്ട്രേലിയയിലെ മാക്ഗ്രിഗർ സ്വദേശിയെ തേടിയെത്തിയത്. പഠനവും ജോലിയുമൊക്കെ അവസാനിപ്പിച്ച് വിശ്രമ ജീവിതത്തിന് തുടക്കമിടാനാണ് പേര് വെളിപ്പെടുത്താത്ത വിദ്യാർഥിയുടെ പദ്ധതി. 

 

വ്യാഴാഴ്ച രാത്രിയാണ് സമ്മാന വിവരം അറിയിച്ചുള്ള ഫോൺകോൾ വന്നത്. ഇത്ര വലിയ തുക ലഭിച്ചു എന്നറിഞ്ഞപ്പോള്‍ ആദ്യം വിശ്വസിക്കാനായില്ലെന്ന് വിദ്യാർഥി പറയുന്നു. രാത്രി തന്നെ വീട്ടിലേക്ക് വിളിച്ചെങ്കിലും അവർ ഉറങ്ങിയതിനാൽ അറിയിക്കാനായില്ല. തുടർന്ന് രാവിലെയാണ് കുടുംബാംഗങ്ങളോട് പറയുന്നത്. 

 

ഓൺലൈനിലൂടെ തന്റെ ഭാഗ്യ നമ്പറായ 13ൽ തുടങ്ങുന്ന ലോട്ടറിയാണ്  എടുത്തത്. വിൽപന അവസാനിക്കാന്‍ ഏതാനും മിനിറ്റുകള്‍ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു ഇത്. ഒരോ തവണയും ലോട്ടറി വിജയികളെക്കുറിച്ചുള്ള വാർത്ത കാണുമ്പോൾ ഒരിക്കൽ തനിക്കും ഭാഗ്യം വരുമെന്ന് മനസ്സിൽ പറയാറുണ്ടെന്നും അതിപ്പോൾ സാധ്യമായതായും ഇയാൾ പറയുന്നു. 

 

കുടുംബാംഗങ്ങളിലും സുഹൃത്തുക്കളിലും പലരും ഈ വർഷം കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളാണ് നേരിട്ടത്. അവരെ സഹായിക്കുക എന്നതിനാണ് പ്രാധാന്യം. അതോടൊപ്പം പഠനവും ജോലിയും അവസാനിപ്പിച്ച് വിശ്രമ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നതായും വിദ്യാർഥി വ്യക്തമാക്കി. ക്രിസ്മസ് ദിവസമാണ് അടുത്ത ജാക്പോട്ട് ലോട്ടറിയുടെ നറുക്കെടുപ്പ്. 
English Summary : student in his 20s to retire after winning entire $20 million Powerball jackpot

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com