മോഡലായി 98 കാരി പാപ്പി അമ്മ; സ്വപ്നം അടച്ചുറപ്പുള്ള വീട് ; വിഡിയോ

HIGHLIGHTS
  • ഫോട്ടോഷൂട്ടിന്റെ ഭാഗമായവർക്കെല്ലാം പുതിയൊരു അനുഭവമായിരുന്നു ഇത്
pappy-amma
SHARE

98 കാരി പാപ്പി അമ്മയെ മോഡലാക്കി ഫോട്ടോഷൂട്ട് നടത്തി ഫൊട്ടോഗ്രഫര്‍ മഹാദേവന്‍ തമ്പി. പാപ്പി അമ്മയുടെ ഒരു ദിവസമാണ് ഫോട്ടോഷൂട്ടിലൂടെ ചിത്രീകരിച്ചത്. ഒരു ലൊക്കേഷൻ തേടിയുള്ള യാത്രയിൽ അപ്രതീക്ഷിതമായാണ് മഹാദേവൻ തമ്പി പാപ്പി അമ്മയെ കാണുന്നതും ഫോട്ടോഷൂട്ട് നടത്തുന്നതും.

വൈക്കത്തു വച്ചാണ് പാപ്പി അമ്മയെ കാണുന്നത്. നിഷ്കളങ്കതയും ഓമനത്വവും നിറയുന്ന മുഖമാണ് പാപ്പി അമ്മയുടേത്. അരിവാളും പിടിച്ച് നടന്നു വരുന്ന പാപ്പി അമ്മയെ കണ്ടപ്പോൾ ഫോട്ടോഷൂട്ട് ചെയ്താൽ നന്നായിരിക്കുമെന്നു തോന്നി സമീപിക്കുകയായിരുന്നു. ‌ഫോട്ടോഷൂട്ട് ചെയ്യട്ടേ എന്നു ചേദിച്ചപ്പോൾ പാപ്പി അമ്മ സമ്മതിച്ചു. പിറ്റേ ദിവസം ഷൂട്ടിന് വേണ്ട സാധനങ്ങളും ആൾക്കാരുമായി വൈക്കത്തെത്തി ഫോട്ടോഷൂട്ട് നടത്തുകയായിരുന്നുവെന്ന് മഹാദേവൻ തമ്പി പറയുന്നു.

ഫോട്ടോഷൂട്ടിന്റെ ഭാഗമായവർക്കെല്ലാം പുതിയൊരു അനുഭവമായിരുന്നു ഇത്. ഇത്രയും പ്രായമുള്ള ഒരാളെ ഒരുക്കുന്നത് ആദ്യമായാണ്. മേക്കവർ നടത്തുകയല്ല, പാപ്പി അമ്മയുടെ സൗന്ദര്യം എടുത്തുകാണിക്കുകയാണ് ചെയ്തത്.

കൂലി പണിയെടുത്താണ് പാപ്പി അമ്മ വരുമാനം കണ്ടെത്തുന്നത്. അടച്ചുറപ്പുള്ള വീട്ടിൽ‌ ഒരു ദിവസമെങ്കിലും താമസിക്കണമെന്നാണ് പാപ്പി അമ്മയുടെ ആഗ്രഹമെന്നും അതിനുവേണ്ടി ശ്രമിക്കുമെന്നും മഹാദേവൻ തമ്പി പറയുന്നു. 

English Summary : Life of 98 year old Pappy Amma ; a photo story by Mahadevan Thampi 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOT N VIRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA