‘അത് അനുഷ്കയുടെയും വിരാടിന്റെയും കുഞ്ഞല്ല’ ; വൈറൽ ചിത്രത്തിൽ വിശദീകരണവുമായി വികാസ് കോലി

HIGHLIGHTS
  • ജനുവരി 11നാണ് കോലിക്കും അനുഷ്കയ്ക്കും കുഞ്ഞ് പിറന്നത്
it-is-not-anushka-virat-daughter-photo-uncle-vikas-clarifies
SHARE

ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിക്കും ഭാര്യയും ബോളിവു‍ഡ് താരവുമായ അനുഷ്ക ശർമയ്ക്കും കുഞ്ഞ് പിറന്നതിൽ സന്തോഷം അറിയിച്ച് താന്‍ പങ്കുവച്ച ചിത്രം അവരുടെ കുഞ്ഞിന്റേതല്ലെന്നു വെളിപ്പെടുത്തി വിരാടിന്റെ സഹോദരൻ വികാസ് കോലി. വിരാടിന്റെ മകളുടെ ആദ്യ ചിത്രം എന്ന നിലയിൽ വൈറലാകുകയും മാധ്യമങ്ങളിൽ റിപ്പോർട്ട് വരികയും ചെയ്തതോടെയാണ് വികാസ് വിശദീകരണവുമായി രംഗത്തെത്തിയത്. 

വിരാട്–അനുഷ്ക ദമ്പതികൾക്ക് പെണ്‍കുഞ്ഞു പിറന്നതിനു പിന്നാലെ ഒരു കുഞ്ഞിന്റെ കാലുകളുടെ ചിത്രമാണ് വികാസ് പങ്കുവച്ചത്. ‘‘സന്തോഷത്തിൻറെ നിമിഷങ്ങൾ... കുഞ്ഞു മാലാഖ വീട്ടിലെത്തി’’ എന്നും ചിത്രത്തിനൊപ്പം കുറിച്ചിരുന്നു. വിരാടിന്റെ കുട്ടിയുടെ ചിത്രമാണ് വികാസ് പങ്കുവച്ചതെന്നാണു സോഷ്യൽ ലോകം കരുതിയത്. എന്നാൽ വിരാടിന്റെ കുഞ്ഞിന്റെ ചിത്രമല്ല അതെന്നും യാദൃച്ഛികമായി കിട്ടിയ  ഒരു ചിത്രം പങ്കുവയ്ക്കുകയായിരുന്നെന്നും വികാസ് വ്യക്തമാക്കി. പലരും തെറ്റിദ്ധരിച്ചു എന്നു മനസ്സിലാക്കിയതിനാലാണ് വ്യക്തത വരുത്തുന്നതെന്നും ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വികാസ് അറിയിച്ചു. 

ജനുവരി 11നാണ് കോലിക്കും അനുഷ്കയ്ക്കും കുഞ്ഞ് പിറന്നത്. ‘ഇന്ന് ഉച്ചകഴിഞ്ഞ് ഞങ്ങൾക്ക് പെൺകുഞ്ഞ് പിറന്ന വിവരം ഏറ്റവും സന്തോഷത്തോടെ അറിയിക്കുന്നു. എല്ലാവരുടെയും പ്രാർഥനങ്ങൾക്കും സ്നേഹത്തിനും ആശംസകൾക്കും നന്ദി. അനുഷ്കയും കുഞ്ഞും സുഖമായിരിക്കുന്നു. ജീവിതത്തിലെ ഈ പുതിയ അധ്യായത്തിലേക്ക് പ്രവേശിക്കുമ്പോൾ ഏറ്റവും സന്തോഷം. ഞങ്ങളുടെ സ്വകാര്യതയെ നിങ്ങൾ മാനിക്കുമെന്ന് കരുതുന്നു. ഇഷ്ടത്തോടെ, വിരാട്’ – കുഞ്ഞ് പിറന്ന വിവരം അറിയിച്ച് കോലി ട്വിറ്ററിൽ കുറിച്ചു.

English Summary : First pic of Virat Kohli-Anushka Sharma's baby? Uncle Vikas clarifies in new post

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOT N VIRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA