റെയിൽപ്പാളത്തിൽ ടിക്ടോക് ; ട്രെയിൻ തട്ടി യുവാവ് മരിച്ചു

HIGHLIGHTS
  • സംഭവത്തിൽ കൂടുതല്‍ അന്വേഷണം നടത്താനാണു പൊലീസിന്റെ തീരുമാനം
man-killed-during-tiktok-stunt-on-railway-track-in-Pakistan
SHARE

റെയിൽപ്പാളത്തിൽ ടിക്ടോക് ചിത്രീകരിക്കുന്നതിനിടെ ട്രെയിൻ തട്ടി യുവാവ് മരിച്ചു. പാക്കിസ്ഥാനിലെ റാവിൽപിണ്ടി സ്വദേശി ഹംസ നവീദ് (18) ആണ് മരിച്ചത്. കൂട്ടുകാരൻ രാജാ റഫാഖത്ത് സാമനൊപ്പം വിഡിയോ ചിത്രീകരിക്കവെയാണ് അപകടം. 

ടിക്ക്ടോക്കിൽ ഫോളോവഴ്സിന്റെ എണ്ണം വർധിപ്പിക്കാനായി നവീദ് ഇത്തരം സാഹസിക പരീക്ഷണങ്ങൾ നടത്താറുണ്ടെന്ന് കൂട്ടുകാരൻ പറഞ്ഞു. പിന്നിൽനിന്നു ട്രെയിൻ വന്നത് നവീദ് അറിയാതെ പോയതാണ് മരണത്തിനിടയാക്കിയതെന്നാണ് പൊലീസ് നിഗമനം. സംഭവത്തിൽ കൂടുതല്‍ അന്വേഷണം നടത്താനാണു പൊലീസിന്റെ തീരുമാനം. 

2019ലും സമാനമായ സംഭവം ഉണ്ടായിരുന്നു. അമ്മാർ ഹൈദരെന്ന യുവാവ് ടിക്ക്ടോക്ക് വിഡിയോയ്ക്ക് വേണ്ടി സ്വയം വെടിവയ്ക്കുന്നതു പോലെ അഭിനയിക്കാൻ ശ്രമിച്ചതാണ് മരണത്തിൽ കലാശിച്ചത്. 

English Summary : Man Killed During TikTok Stunt On Train Track In Pakistan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOT N VIRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA