മഴവിൽ മനോരമ ഉടൻ പണം 3.0 യിലൂടെ 10 ലക്ഷം വീട്ടിലിരുന്ന് കളിച്ചു നേടി പാലക്കാട് സ്വദേശി ഹർഷ സഞ്ജിത്ത്. 200ാം എപ്പിസോഡിനോട് അനുബന്ധിച്ച് ഒരുക്കിയ പ്രത്യേക മത്സരത്തിലാണ് ഹർഷയുടെ നേട്ടം. 19 ചോദ്യങ്ങൾക്ക് ശരിയുത്തരം നൽകിയാണ് ഹർഷ വിജയിച്ചത്. ജീവിതം കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ തേടിയെത്തിയ സമ്മാനം കുടുംബത്തിന് ആശ്വാസമായി.
നേട്ടത്തെക്കുറിച്ച് ഹർഷയുടെ വാക്കുകളിങ്ങനെ : പ്രണയവിവാഹമായിരുന്നു. വീട്ടുകാർ ഇപ്പോഴും എതിർപ്പിലാണ്. ഭർത്താവിന്റെ അച്ഛന്റെ ഓപ്പറേഷന് പണം ഇല്ലാതെ ബുദ്ധിമുട്ടുകയായിരുന്നു. അപ്പോഴാണ് ഉടൻ പണത്തിൽ മത്സരിക്കുന്നത്. 19 ചോദ്യങ്ങൾക്ക് ശരി ഉത്തരം നൽകി, എങ്കിലും ഏറ്റവും വേഗം ഉത്തരം നൽകിയത് ഞാനാകുമെന്ന് അറിഞ്ഞില്ല. ഈ പണംകൊണ്ട് അച്ഛന്റെ ഓപ്പറേഷൻ നടത്തണം. പണയത്തിലുള്ള വീട് തിരിച്ചെടുക്കണം. മുന്നോട്ട് പഠിക്കണം..’ ഹർഷ പറഞ്ഞു. വീട്ടുകാരെ വേദനിപ്പിച്ച് വിവാഹം കഴിച്ചതിന് ഹർഷയും സഞ്ജിത്തും ഷോയിലൂടെ ക്ഷമ ചോദിക്കുകയും ചെയ്തു.
വിഡിയോ കാണാം ;