ADVERTISEMENT

ഗ്രൂപ്പ് കോളിലൂടെ ഓഫിസ് മീറ്റിങ് നടക്കുന്ന സമയത്ത് നിങ്ങൾ മറ്റാരോടെങ്കിലും സംസാരിക്കുകയാണെങ്കിൽ മൈക്ക് ഓഫ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. അല്ലെങ്കിൽ ശ്വേതയുടെ അവസ്ഥയാകും. ആരാണ് ശ്വേത എന്നല്ലേ ? ആരാണെന്ന് വ്യക്തമല്ലെങ്കിലും ശ്വേത കൂട്ടുകാരിയോട് ‘രഹസ്യമായി പറഞ്ഞ കാര്യങ്ങൾ’ ഇപ്പോൾ പരസ്യമാണ്.  സഹപ്രവർത്തകരായ 111 പേരാണ് ഈ രഹസ്യങ്ങൾ കേട്ടത്. അവരിലൊരാൾ അത് റെക്കോർഡ് ചെയ്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ ശ്വേതയുടെ രഹസ്യം ലോകം അറിഞ്ഞു.

കോൺഫറൻസ് കോളിലൂടെ ടീം മീറ്റിങ് നടക്കുന്നു. ഇതിനിടെ സുഹൃത്ത് രാധികയെ വിളിച്ച് ശ്വേത സംസാരിക്കാൻ തുടങ്ങി. ആരോടും പറയരുതെന്നു പറഞ്ഞ് സുഹൃത്തായ യുവാവ് പങ്കുവെച്ച കാര്യങ്ങളായിരുന്നു ഇങ്ങനെ സംസാരിച്ചത്. ഗ്രൂപ്പ് മീറ്റിങ്ങിന്റെ മൈക്ക് മ്യൂട്ട് ആണെന്ന ധാരണയിൽ ആയിരുന്നു ശ്വേതയുടെ ഈ വെളിപ്പെടുത്തലുകൾ. ഇതോടെ ശ്വേതയുടെ രഹസ്യങ്ങൾ മീറ്റിങ്ങിന് ഉണ്ടായിരുന്നവരെല്ലാം കേട്ടു. ‘മൈക്ക് ഓഫ്’ ചെയ്യാൻ മറ്റ് അംഗങ്ങൾ പറയുന്നതും ശ്വേതയുടെ വെളിപ്പെടുത്തലുകൾ കേട്ട് ചിരിക്കുന്നതും കേള്‍ക്കാം. 

മൂന്നു മിനിറ്റ് ദൈർഘ്യമുള്ള സംഭാഷണമാണ് പുറത്തായത്. ഹിന്ദിയിലാണ് ശ്വേതയുടെയും കൂട്ടുകാരിയുടെയും സംസാരം. ട്വിറ്ററിൽ ഈ സംഭാഷണവും അതിനെത്തുടർന്നുണ്ടായ ട്രോളുകളും വൈറലായി. ഇതോടെ ശ്വേത ട്രെന്റിങ് ലിസ്റ്റിൽ ഇടം പിടിക്കുകയും ചെയ്തു. 

കോവിഡ് വ്യാപനത്തോടെ കമ്പനികൾ ജീവനക്കാർക്ക്‌ വർക് ഫ്രം ഹോം അനുവദിച്ചതോടെയാണ് ടീം മീറ്റിങ്ങുകൾ ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് മാറിയത്. എന്നാൽ ഇത് ചിലപ്പോൾ വീട്ടിൽ നടക്കുന്ന കാര്യങ്ങൾ ഓഫിസിലുള്ളവർ കാണുന്നതിനും കേൾക്കുന്നതിനും ഇടയാക്കുന്നുണ്ട്. സമാനമായ രീതിയിൽ വിഡിയോകളും സംഭാഷണങ്ങളും സോഷ്യൽ മീഡിയകളിൽ മുൻപും വൈറലായിട്ടുണ്ട്. 

English Summary : Young girl’s intimate chat with friend during office meeting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com