ഓൺലൈൻ മീറ്റിങ്ങിനിടെ ചുംബിക്കാൻ ഭാര്യയുടെ ശ്രമം, ചൂടായി ഭർത്താവ് ; വിഡിയോ വൈറൽ

woman-tries-to-kiss-husband-during-online-meeting-video-goes-viral
SHARE

ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുന്ന ഭർത്താവിന് ചുംബനം നൽകാൻ ശ്രമിക്കുന്ന ഭാര്യയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ചിരിപടർത്തുന്നു. പ്രമുഖരടക്കം നിരവധിപ്പേരാണ് ഈ വിഡിയോ പങ്കുവെച്ചത്.

ജോലി സംബന്ധമായ കാര്യങ്ങൾ വിഡ‍ിയോ കോളിൽ ചർച്ച ചെയ്യുന്ന ഭർത്താവിന്റെ അടുത്തെത്തി ചുംബനം നൽകാനായിരുന്നു ശ്രമം. ‌എന്നാൽ ഭർത്താവ് ഒഴിഞ്ഞു മാറുകയും കുപിതനായി ഭാര്യയെ തുറിച്ചു നോക്കി ക്യാമറ പ്രവർത്തിക്കുന്നത് അറിയില്ലേ എന്ന് ചോദിക്കുകയും ചെയ്യുന്നു. ഇതേത്തുടർന്ന് ഭാര്യ ചിരിക്കുന്നതും ലാപ്ടോപ്പിലേക്ക് നോക്കുന്നതുമാണ് വിഡിയോയിലുള്ളത്. 

‘സൂം കോൾ...സോ ഫണ്ണി’ എന്നായിരുന്നു വിഡിയോ ട്വീറ്റ് ചെയ്ത് വ്യവസായി ഹർഷ് ഗോയെങ്ക കുറിച്ചത്. ഈ ട്വീറ്റ് വ്യവസായി ആനന്ദ് മഹീന്ദ്ര റീ ട്വീറ്റ് ചെയ്തു. ഈ വർഷത്തെ ഏറ്റവും മികച്ച ഭാര്യയായി ആ സ്ത്രീയെ നാമനിർദേശം ചെയ്യുകയാണെന്നും ഭർത്താവ് സന്തോഷിച്ചിരുന്നെങ്കിൽ മികച്ച ദമ്പതികളായി നാമനിർദേശം ചെയ്തേനെ എന്നും ആനന്ദ് മഹീന്ദ്ര കുറിച്ചു. 

English Summary : Woman Tries To Kiss Husband During Zoom Call

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOT N VIRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA