സ്വര്‍ണം പൂശിയ ബാര്‍ബർ റേസർ കൊണ്ട് ഷേവ് ചെയ്യാം, 100 രൂപയ്ക്ക് !

HIGHLIGHTS
  • രാജസ്ഥാനിലാണ് ഈ റേസർ നിർമിച്ചത്
shave-with-gold-barber-razor-for-100-rs
പ്രതീകാത്മക ചിത്രം ∙ Image Credits : Marmolejos / Shutterstock.com
SHARE

ഇനി സാധാരണ ബാർബർ റേസറല്ല, സ്വർണം പൂശിയ ആഡംബര റേസർ ഉപയോഗിച്ച് രാജകീയമായി ഷേവ് ചെയ്യാം. അതും 100 രൂപയ്ക്ക്. പൂനെ സ്വദേശി അവിനാഷ് ബോറുണ്ടിയ ആണ് പുതിയതായി ആരംഭിച്ച തന്റെ സലൂണിൽ ഷേവ് ചെയ്യാൻ സ്വര്‍ണ റേസർ ഉപയോഗിക്കുന്നത്. കേവിഡിനെത്തുടർന്നുണ്ടായ പ്രതിസന്ധി മറികടന്ന് ബിസിനസ് മെച്ചപ്പെടുത്താനാണ് അവിനാഷിന്റെ ഈ ഗോൾഡൻ പരീക്ഷണം. 

4 ലക്ഷം രൂപയാണ് ഈ ബാർബർ റേസറിന്റെ വിലയായി കണക്കാക്കുന്നത്. 80 ഗ്രാം സ്വർണം റേസറിൽ പൂശിയിട്ടുണ്ട്. രാജസ്ഥാനിലാണ് ഈ റേസർ നിർമിച്ചത്. സ്വർണ റേസർ ആളുകളിൽ കൗതുകം നിറയ്ക്കുകയും ഷേവിങ്ങിനായി സലൂണിൽ എത്തുകയും ചെയ്യുമെന്നാണ് അവിനാഷ് കണക്കുകൂട്ടുന്നത്. ബിസിനസ്സുകൾ തകരുന്ന കോവിഡ് കാലത്ത് പിടിച്ചു നിൽക്കാനാണ് തന്റെ ശ്രമമെന്ന് അവിനാഷ് മാധ്യമങ്ങളോട് പ്രതികരിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOT N VIRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA