പ്രണയാഭ്യർഥന വൈറലായി ; വിദ്യാർഥികളെ പുറത്താക്കി ലാഹോർ യൂണിവേഴ്സിറ്റി, പ്രതിഷേധം

HIGHLIGHTS
  • നടപടിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്
lahore-university-students-expelled-after-proposal-video-goes-viral
Image Credits : Twitter
SHARE

കോളജ് ക്യാംപസിൽ സഹപാഠിയോട് പെൺകുട്ടി പ്രണയാഭ്യർഥന നടത്തിയതിന്റെ വിഡിയോ വൈറലായതിനു പിന്നാലെ പുറത്താക്കല്‍ നടപടിയുമായി പാക്കിസ്ഥാനിലെ ലാഹോർ യൂണിവേഴ്സിറ്റി. പെരുമാറ്റത്തിന് മാന്യതയില്ലെന്ന് ചൂണ്ടികാട്ടിയാണ് യൂണിവേഴ്സിറ്റി വിദ്യാർഥികളെ പുറത്താക്കിയത്.

പെൺകുട്ടി മുട്ടുകുത്തിനിന്ന് പൂക്കൾ നീട്ടി തന്റെ സഹപാഠിയോട് പ്രണയാഭ്യർഥന നടത്തുന്നതും തുടർന്ന് ഇരുവരും ആലിംഗനം ചെയ്യുന്നതുമാണ് വിഡിയോയിലുള്ളത്. ഇവരുടെ സുഹൃത്തുക്കൾ ചുറ്റിലുംനിന്ന് പ്രോത്സാഹിപ്പിക്കുന്നതും കാണാം. 

പ്രത്യേക കമ്മറ്റി കൂടി രണ്ടു വിദ്യാർഥികൾക്കും വിശദീകരണം നൽകാൻ അവസരം നൽകിയിരുന്നതായും എന്നാൽ ഇവർ എത്തിയില്ലെന്നും യൂണിവേഴ്സിറ്റി അറിയിപ്പിൽ വ്യക്തമാക്കി. അതിനാൽ ഇവരെ പുറത്താക്കുകയാണ്. യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ക്യാംപസുകളിലേക്ക് പ്രവേശിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. 

പുറത്താക്കൽ നടപടിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധം ഉയർന്നു. ശൈശവ വിവാഹം, പീഡനം, കൊലപാതകം എന്നിവയെല്ലാം സാധാരണമായ ഒരു രാജ്യത്ത് പ്രണയം തുറന്നു പറയുന്നത് വലിയ കുറ്റമാകുന്ന സാഹചര്യം ഭയപ്പെടുത്തുന്നു എന്നാണ് വിദ്യാർഥി സംഘടനകൾ പ്രതികരിച്ചത്. ‌ഇരുവരെയും തിരിച്ചെടുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

English Summary : University of Lahore students expelled after proposal video goes viral

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOT N VIRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA