താരമാകും ശ്രീജിത്ത് ദാമോദരൻ , മേക്കോവർ വൈറൽ ; വിഡിയോ

sreejith-damodaran-make-over-videos-viral
SHARE

പ്രിയപ്പെട്ട താരങ്ങളുടെ ശബ്ദവും ഭാവങ്ങളും അനുകരിക്കുന്നത് അത്ര പുതുമയുള്ള കാര്യമൊന്നുമല്ല. എന്നാല്‍ മേക്കോവറിലൂടെ അവരെ പകര്‍ന്നാടുന്നത് കൗതുകം തന്നെയാണ്. വിദേശരാജ്യങ്ങളില്‍ ജനപ്രീതി നേടിയ ഈ പരീക്ഷണം ഏറ്റെടുത്ത് ശ്രദ്ധ നേടുകയാണ് ലോവയില്‍ ജോലി ചെയ്യുന്ന അടൂര്‍ പെരിങ്ങനാട് സ്വദേശിയായ ശ്രീജിത്ത് ദാമോദരൻ. ഒഴിവു നേരങ്ങളെ രസകരമാക്കാന്‍ ശ്രീജിത്ത് ചെയ്ത വിഡിയോകളാണ് വൈറലായത്.

മേക്കോവറിലൂടെ ടിക്ക് ടോക്കിൽ സ്റ്റാറായി നില്‍ക്കുമ്പോഴായിരുന്നു ഇന്ത്യയില്‍ ടിക്ക് ടോക്കിന് നിരോധനം നേരിടേണ്ടി വന്നത്. അതോടെ ടിക്ക് ടോക്കില്‍ ചെയ്ത വിഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഫെയ്‌സ്ബുക്കില്‍ അപ്‌ലോഡ് ചെയ്യാന്‍ തുടങ്ങി. ചെ ഗവാര, അബ്ദുള്‍ കലാം, മൈക്കിള്‍ ജാക്‌സണ്‍, മോഹന്‍ലാല്‍, മമ്മൂട്ടി, കമലാഹാസന്‍, വിജയ്, അജിത്ത്, വിക്രം, വിജയ് സേതുപതി, പ്രഭാസ്, അല്ലു അര്‍ജുന്‍, യാഷ് തുടങ്ങി 25 ലധികം പ്രശസ്തരെയാണ് ശ്രീജിത്ത് ഇതുവരെ അവതരിപ്പിച്ചിരിക്കുന്നത്.

മേക്കപ്പ് ചെയ്യുന്നതു മുതൽ രൂപമാറ്റം പൂർത്തിയാകുന്നതു വരെ വിഡിയോകളിലുണ്ട്. ചില വിഡിയോകളില്‍ താരങ്ങളുടെ ജനപ്രിയ ഡയലോഗുകളും ശ്രീജിത്ത് അവതരിപ്പിക്കുന്നു. ഇന്ത്യയില്‍ തന്നെ വിരലില്‍ എണ്ണാവുന്ന ആളുകളാണ് ഇത്തരം പരീക്ഷണം നടത്തി വരുന്നത്. ബ്രസീലിയന്‍ മേക്കോവര്‍ കലാകാരിയായ ലെറ്റീഷ്യ എഫ്. ഗോമസില്‍ നിന്നാണ് ശ്രീജിത്തിന് ഇത്തരമൊരു ആശയം ലഭിക്കുന്നത്. മേക്കപ്പ് ചെയ്യാന്‍ പഠിക്കുന്നതാകട്ടെ യൂട്യൂബിലെ ക്ലാസുകള്‍ നോക്കിയും. പിന്നെ ആവശ്യമായ മേക്കപ്പ് സാധനങ്ങളും കോസ്റ്റ്യൂസും വിഗ്ഗുമൊക്കെ ഓണ്‍ലൈനില്‍ നിന്നു വാങ്ങും. 

sreejith-damodar

ഓരോ കഥാപാത്രത്തിനും വലിയ മുന്നൊരുക്കം വേണമെന്നും ശ്രീജിത്ത് പറയുന്നു. അവരുടെ ചലനങ്ങളും ഭാവങ്ങളുമൊക്കെ തുടര്‍ച്ചയായി ഇരുന്ന് കാണും. പിന്നെ മേക്കപ്പ് ആണ് വലിയ ടെന്‍ഷന്‍, ഒരുപാട് പരീക്ഷണങ്ങള്‍ നടത്തിയ ശേഷമാണ് വീഡിയോ ചെയ്യുന്നത്. ആദ്യമൊക്കെ കളിയാക്കലുകള്‍ നേരിട്ടിരുന്നെങ്കിലും ഇപ്പോള്‍ പ്രോത്സാഹനമാണ് ലഭിക്കുന്നതെന്ന് ശ്രീജിത്ത് പറയുന്നു.

English Summary : Sreejith Damodaran's make over videos goes viral

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOT N VIRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA