ADVERTISEMENT

മോഷ്ടിക്കാൻ കയറിയ വീട്ടിൽ കിടന്ന് ഉറങ്ങിപ്പോയ കള്ളനെ പൊലീസ് പിടികൂടി. തായ്‌ലാൻഡിലെ ഫെച്ചാബൂൺ പ്രവിശ്യയിലെ വിച്ചിയാൻ ബുരിയിൽ മാർച്ച് 22ന് ആണു സംഭവം. പൊലീസ് ഉദ്യോഗസ്ഥനായ ജിയാം പ്രസേർട്ടിന്റെ വീട്ടിലാണു 22കാരൻ മോഷണത്തിന് എത്തിയത്. ജിയാം ഉറങ്ങുന്ന സമയത്ത് ടൂൾകിറ്റ് ഉപയോഗിച്ച് വാതിൽ തുറന്ന് ഇയാൾ അകത്തു കയറി. എന്നാൽ ഉറക്കത്തിൽപ്പെട്ടതോടെ  പിടിയിലാവുകയായിരുന്നു.

‌ജിയാമിന്റെ മകളുടെ മുറിയിലാണു മോഷ്ടാവ് പ്രവേശിച്ചത്. റൂമിൽ കിടക്കയും എസിയും കണ്ടപ്പോൾ കുറച്ചു സമയം വിശ്രമിച്ചശേഷം മോഷണം തുടരാമെന്നു കരുതി. എന്നാൽ വിശ്രമം സുഖനിദ്രയായി. പിന്നീട് പൊലീസുകാരാണ് ഇയാളെ വിളിച്ചുണർത്തിയത്.

bugler-1
Image Credits : tnewssurin / Shutterstock.com

രാവിലെ ഉണർന്നപ്പോഴാണു മകളുടെ മുറിയിൽ എസി പ്രവർത്തിക്കുന്ന ശബ്ദം ജിയാം കേൾക്കുന്നത്. കുറച്ചു ദിവസമായി മകൾ വീട്ടിലില്ല. പിന്നെ എങ്ങനെയാണ് എസി പ്രവർത്തിക്കുന്നതെന്നു പരിശോധിക്കാൻ എത്തിയപ്പോഴാണ് ഒരാൾ മുറിയിൽ കിടന്നുറങ്ങുന്നതായി കണ്ടത്. തുടർന്ന് സഹപ്രവർത്തകരെ വിളിച്ചു വരുത്തുകയായിരുന്നു.

പുതച്ചു മൂടി കിടന്നുറങ്ങുന്ന മോഷ്ടാവിനെ വിളിച്ചുണർത്തുന്നതും ഇയാൾ അമ്പരന്ന് നോക്കുന്നതും പൊലീസ് പങ്കുവച്ച വിഡിയോയിലുണ്ട്. മോഷണം, അതിക്രമിച്ചു കടക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. 

2020 സെപ്റ്റംബറിൽ ആന്ധ്രപ്രദേശിൽ സമാനമായ സംഭവം ഉണ്ടായിരുന്നു. മോഷ്ടാവിന്റെ കൂർക്കം വലി കേട്ടാണ് അന്നു വീട്ടുടമ ഉണർന്നത്.

English Summary : Thai Burglar Woken Up by Police After He Falls Asleep While Robbing a House

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com