പെണ്ണ് കാണലിന് യുവയുടെ റാഗിങ്, കൈവിറച്ച് മൃദുല ; വിഡിയോ

HIGHLIGHTS
  • 2020 ഡിസംബർ 23ന് ആയിരുന്നു ഇവരുടെ വിവാഹനിശ്ചയം
  • 2015 മുതൽ അഭിനയ രംഗത്ത് സജീവമാണ് മൃദുല വിജയ്
actor-yuva-krishna-mridhula-vijay-viral-video
SHARE

സീരിയൽ താരങ്ങളായ മൃദുല വിജയ്‌യുടെയും യുവ കൃഷ്ണയുടെയും വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. നിശ്ചയം കഴിഞ്ഞെങ്കിലും വിവാഹ തീയതി തീരുമാനിച്ചിട്ടില്ല. അധികം വൈകാതെ വിവാഹം ഉണ്ടാകുമെന്നാണ് ഇരുവരും അറിയിച്ചിട്ടുള്ളത്. യുട്യൂബ് ചാനലിലൂടെ മൃദുല വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. പെണ്ണു കാണൽ ദിവസം എടുത്ത ഒരു വിഡിയോ ആണ് മൃദുല അടുത്തിടെ പങ്കുവച്ചത്.

‘ഒറിജിനൽ പെണ്ണു കാണൽ റാഗിങ്’ എന്ന തലക്കെട്ടോടെയാണ് 30 സെക്കന്റ്  ദൈർഘ്യമുള്ള വിഡിയോ മൃദുല പോസ്റ്റ് ചെയ്തത്. മൃദുല ചായയുമായി എത്തുമ്പോൾ ‘ഇതാണോ ?’ എന്നു ചോദിച്ച് യുവ എടുക്കാതെ കളിപ്പിക്കുന്നു. ഇതിനിടയിൽ ആരോ ‘പെണ്ണിന്റെ കൈ വിറയ്ക്കുന്നത് എന്തേ ?’ എന്നു ചോദിക്കുന്നതുമാണു വിഡിയോയിലുള്ളത്.

2015 മുതൽ അഭിനയ രംഗത്ത് സജീവമാണ് മൃദുല വിജയ്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ‘കൃഷ്ണതുളസി’ യിലൂടെയാണ് ശ്രദ്ധേയയാകുന്നത്. നര്‍ത്തകിയായും തിളങ്ങി.

മഞ്ഞിൽ വിരിഞ്ഞ പൂവ് സീരിയലിലെ മനു പ്രതാപ് എന്ന കഥാപാത്രത്തിലൂടെയാണ് യുവകൃഷ്ണ പ്രേക്ഷക പ്രീതി നേടുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOT N VIRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA