ADVERTISEMENT

മണ്ണിനടിയിൽ കുഴിച്ചിട്ട ശവപ്പെട്ടിയിൽ യുട്യൂബർ ചെലവിട്ടത് 50 മണിക്കൂർ. മിസ്റ്റർ ബീസ്റ്റ് എന്ന യുട്യൂബ് ചാനലിലൂടെ പ്രശസ്തനായ ജിമ്മി ഡൊണാൾഡ്സനാണ് സാഹസിക വിഡിയോയിലൂടെ ലോകശ്രദ്ധ നേടിയത്.‌ ഇതുവരെ 6 കോടിയിലധികം കാഴ്ചക്കാരെ വിഡിയോയ്ക്കു ലഭിച്ചിട്ടുണ്ട്. എന്നാൽ ജിമ്മിക്കെതിരെ കടുത്ത വിമർശനം ഉയരുകയും ചെയ്തു.

ഗ്ലാസിൽ നിർമിച്ച ശവപ്പെട്ടിയിലാണു ജിമ്മി രണ്ടു ദിവസങ്ങൾ ചെലവിട്ടത്. ശവപ്പെട്ടിയിൽ ജിമ്മിയെ കിടത്തിയശേഷം സുഹൃത്തുക്കളാണു കുഴി മൂടിയത്. ശവപ്പെട്ടിക്കുള്ളിലെ അനുഭവം പകർത്താൻ ക്യാമറ സ്ഥാപിച്ചിരുന്നു. സുഹൃത്തുക്കളുമായി ആശയവിനിമയം നടത്താനുള്ള സൗകര്യവും ഒരുക്കിയിരുന്നു. മൂത്ര വിസർജനത്തിനായി കുപ്പികളാണ് ഉപയോഗിച്ചത്. ശവപ്പെട്ടിയിലെ രണ്ടു ദിവസം കഠിനമായിരുന്നു എന്നു ജിമ്മി വെളിപ്പെടുത്തി. പുറംവേദ, ഒറ്റയ്ക്കാകുമ്പോഴുള്ള ഭയം, ദുർഗന്ധം, മടുപ്പ് എന്നിവയായിരുന്നു നേരിട്ട വെല്ലുവിളികൾ. 

അപകടകരമായ ആശയങ്ങൾ പങ്കുവയ്ക്കുന്നു എന്നണു ജിമ്മിക്കെതിരെ ഉയരുന്ന വിമർശനം. മുമ്പും സാഹസികമായ കാര്യങ്ങൾ ഇയാൾ ചെയ്തിട്ടുണ്ട്. ജിമ്മി ചെയ്യുന്ന കാര്യങ്ങൾ ആളുകൾ സുരക്ഷ ഉറപ്പാക്കാതെ അനുകരിക്കാനും അപകടം സംഭവിക്കാനും സാധ്യയുണ്ടെന്നാണ് വിമർശകർ പറയുന്നത്.

English Summary: The YouTuber Who Spent 50 Hours Buried Alive In A Coffin 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com