നടിക്കൊപ്പം ക്യാമറയും വെള്ളത്തിൽ ചാടി; വൈറലായി സ്പാനിഷ് നർത്തകിയുടെ ടാംഗോ നൃത്തം

spanish-dancer-performs-underwater-tango-in-mesmerising-viral-video
Photo : Video Screenshot / Instagram
SHARE

നായിക വെള്ളത്തിലേക്ക് ചാടുകയാണല്ലോ. അതുകൊണ്ട് ക്യാമറയും കൂടെ ചാടട്ടെ എന്ന് ചിന്താവിഷ്ടയായ ശ്യാമളയിലെ ശ്രീനിവാസൻ കഥാപാത്രം പറഞ്ഞപ്പോൾ നമ്മൾ ആർത്ത് ചിരിച്ചിട്ടുണ്ട്. എന്നാൽ അണ്ടർവാട്ടർ വീഡിയോഗ്രഫി പ്രചാരത്തിലായതോടെ നിരവധി നായികമാരും നായകന്മാരും പിന്നീടും വെള്ളത്തിൽ ചാടി. അവരെ പകർത്തിയെടുക്കാൻ നിരവധി  ക്യാമറ സംഘങ്ങളും കൂടെ ചാടിയിട്ടുമുണ്ട്. ഇത്തരത്തിൽ വെള്ളത്തിൽ ചാടിയ ഒരു സ്പാനിഷ് നർത്തകി നടത്തിയ ടാംഗോ നൃത്തമാണ് ഇപ്പോൾ ഇന്റർനെറ്റിലെ സംസാരവിഷയം.

ഫ്രഞ്ച് സംവിധായകൻ ബാസ്റ്റിൻ സൊളീൽ നിർമ്മിക്കുന്ന  'ടാംഗോ' എന്ന മൂന്ന് മിനിറ്റ് നീളുന്ന ചിത്രത്തിനു വേണ്ടി സ്പാനിഷ് ഡൈവറും കൊറിയോഗ്രാഫറുമായ അരിയാഡ്‌ന ഹഫേസാണ് 10 മീറ്റർ വെള്ളത്തിനടിയിൽ മാസ്മരിക നൃത്ത പ്രകടനം നടത്തിയത്.  സൊളീൽ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത നൃത്ത വീഡിയോയാണ് വൈറലായത്. ഓക്സിജൻ സഹായമില്ലാതെ നർത്തകിയും ക്യാമറ സംഘവും 120 തവണ വെള്ളത്തിലേക്ക് ചാടിയാണ് ഈ നൃത്ത രംഗം ചിത്രീകരിച്ചത്.

വെള്ളവും വെളിച്ചവും അരിയാഡ്നയുടെ ചടുല നീക്കങ്ങളും ചേരുമ്പോൾ ടാംഗോ  ഒരുക്കുന്നത് നവ്യാനുഭൂതിയാണെന്ന് സംവിധായകൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. കാഴ്ചക്കാരനെ ഒരു സ്വപ്നതുല്യമായ ലോകത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഹിപ്നോട്ടൈസിങ് പ്രകടനമെന്നാണ്  പലരും  നൃത്തത്തെ കുറിച്ച് അഭിപ്രായപ്പെട്ടത്.

English Summary : Hot N Viral : Spanish dancer performs underwater Tango in mesmerising viral video

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOT N VIRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒളിംപിക് മെഡൽ ഉന്നമിട്ട് ശ്രീശങ്കറിന്റെ ലോങ് ജംപ്

MORE VIDEOS
FROM ONMANORAMA