ADVERTISEMENT

പാരാഗ്ലൈഡിങ് പോലുള്ള സാഹസിക കായിക വിനോദങ്ങൾക്ക് ഇന്ന് പ്രചാരമേറുകയാണ്. പാരാഗ്ലൈഡിങ് ചെയ്ത് ആകാശത്തൊരു പറവയെ പോലെ പാറി നടക്കാൻ ആഗ്രഹമുള്ളവരാണ് പലരും. പക്ഷേ തുടക്കത്തിലെ പേടിയെ തരണം ചെയ്യാൻ എന്ത് ചെയ്യും എന്ന് അറിയാത്തത് മൂലം പലരും ഇതിനു മുതിരുന്നില്ല. അങ്ങനെയുള്ളവർക്ക് ഭയത്തെ അതിജീവിക്കാൻ ഒരു കിടിലൻ ആശയം നൽകുകയാണ് തുർക്കിയിലെ സംഗീത അധ്യാപകനായ ഫിക്രത് എറൻ.

 

ഭയം മാറ്റാൻ ഫിക്രത് ആശ്രയിച്ചത് തന്റെ പ്രിയപ്പെട്ട സംഗീത ഉപകരണമായ വയലിനെയാണ്. പാരാഗ്ലൈഡിങ് ചെയ്യവേ വയലിൻ വായിച്ചു ഭയമകറ്റിയ  ഫിക്രത് ഇതുവഴി സാമൂഹ്യ മാധ്യമങ്ങളിലും താരമായി. ഒപ്പം പറന്ന പ്രൊഫഷണൽ പാരാഗ്ലൈഡർ സെമിഹ് എർ എന്ന സുഹൃത്ത് ഈ നിമിഷങ്ങളെ കാമറയിൽ പകർത്തുകയും ചെയ്തു.

 

മധ്യ തുർക്കിയിലെ കയ്സെരി പ്രവിശ്യയിലുള്ള അലി മൗണ്ടനിൽ നിന്നാണ് ഇരുവരും പാരാഗ്ലൈഡിങ് നടത്തിയത്. പറക്കുക എന്നത്  ഫിക്രത്തിന്റെ ചിരകാല  സ്വപ്നമായിരുന്നു. അങ്ങനെയാണ് സുഹൃത്തും എട്ടുവർഷമായി പാരാഗ്ലൈഡറുമായ സെമിഹ് എറിന്റെ സഹായം തേടിയത്. തുടക്കത്തിലെ ഭയം അകറ്റാൻ മനസ്സിനെ വേറെ എന്തെങ്കിലും കാര്യത്തിൽ ഉറപ്പിച്ചു നിർത്തിയാൽ മതിയെന്ന ഉപദേശം നൽകിയത് സെമിഹ് ആണ്. അങ്ങനെയാണ് വയലിൻ വായിച്ചാലെന്താ എന്ന ചിന്ത ഉദിക്കുന്നത്. സർവ പിന്തുണയുമായി സെമിഹ് കൂടെ നിന്നപ്പോൾ ഫിക്രത് വായുവിൽ പറന്നു വയലിൻ വായിച്ചു ചരിത്രം സൃഷ്ടിച്ചു. ഇവരുടെ സംഗീതസാന്ദ്രമായ പാരാഗ്ലൈഡിങ് വിഡിയോക്ക് തുർക്കിയിലും പുറത്തും വലിയ പ്രചാരമാണ് ലഭിക്കുന്നത്.

English Summary : Music teacher plays violin while paragliding to soothe first flight jitters

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com