താമരശ്ശേരി ചൊരം സുലൈമാനു ശേഷം, കുമാരി യുഡിസി പാടണം; വൈറലായി വിഡിയോ

udc-kalapana-animation-video
Image Credit : The Gebonions / YouTube
SHARE

ഹരിത മനോഹരമാം പൊക്കണം കോട്ടിൽ...ഇരുകാലികൾ നാൽകാലികൾ വലയുന്ന നാട്ടിൽ...വന്നെത്തി പശുപതി പരിപാലകനായി...മൃഗഡോക്ടർ തവപാദം കൈവണങ്ങൂന്നേ....മുപ്പത് വർഷം മുൻപ് കൽപന പാടിയ ഡോ. പശുപതിയിലെ പ്രാർഥനാ ഗാനം വീണ്ടും വൈറലാവുകയാണ്. 

കാനഡയിൽ വിഫ്എക്സ് കമ്പനിയിലെ അനിമേറ്ററായ അജുമോഹൻ നിർമിച്ച വിഡിയോ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നു. 

ഗബോണിയൻസിന്റെ സമൂഹമാധ്യമ പേജുകളിലുടെയാണ് വിഡിയോ പങ്കുവച്ചത്. വെള്ളാനകളുടെ നാട് സിനിമയിലെ  'താമരശ്ശേരി ചൊരൊന്നുകേട്ടിട്ടുണ്ടോ...' എന്ന സൂലൈമാന്റെ പെങ്ങച്ചം പറച്ചിലിന്റെ വിഡിയോയും മണിച്ചിത്രത്താഴിലെ ഗംഗയുടെ ഡാൻസിനും വ്യത്യസ്തമായ ക്ലൈമാക്സ് ഒരുക്കിയത് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു, ഇപ്പോഴിതാ യുഡിസിയുടെ വിഡിയോയും ഹിറ്റായിരിക്കുകയാണ്.

English Summary : The Gebonions - UDC Kumari Animation Viral Video

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOT N VIRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഹരിതയോഗ ജീവിതം പറഞ്ഞ് ഷാജി ശങ്കരത്തിൽ

MORE VIDEOS
FROM ONMANORAMA