എസ്‌കലേറ്ററിലൂടെ വീല്‍ചെയറില്‍ താഴേക്ക് പാഞ്ഞ് വൃദ്ധന്‍; പിടിച്ച് നിര്‍ത്തി സൂപ്പര്‍വുമണ്‍

woman-saves-elderly-man-on-wheel-chair-from-rolling-down-supermarket-escalator
Photo : Video Screenshot / SCMP
SHARE

ജീവന്‍ രക്ഷിക്കുന്നവര്‍ എന്നും നമുക്ക് സൂപ്പര്‍ ഹീറോകളാണ്. അതിപ്പോ ഇംഗ്ലീഷ് സിനിമയിലെ സൂപ്പര്‍മാനായാലും തമിഴ് സിനിമയിലെ വിജയ് ആയാലും. എന്നാല്‍ സിനിമകളില്‍ കാണുന്നതിലും സാഹസികമായി ചിലപ്പോള്‍ ചില റിയല്‍ ലൈഫ് ഹീറോകള്‍ പലരുടെയും ജീവന്‍ രക്ഷിക്കാറുണ്ട്. 

എസ്‌കലേറ്ററിലൂടെ താഴേക്ക് പാഞ്ഞ വൃദ്ധനെ ഓടിയെത്തി രക്ഷിച്ച അത്തരത്തിലൊരു സൂപ്പര്‍വുമണാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ താരം. ചൈനയിലെ ഒരൂ സൂപ്പര്‍മാര്‍ക്കറ്റിലാണ് സംഭവം നടക്കുന്നത്. ഒരു വീല്‍ചെയറില്‍ എസ്‌കലേറ്ററിലൂടെ അതിവേഗം താഴേക്ക് വന്ന വൃദ്ധനാണ് സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരിയായ സ്ത്രീ രക്ഷകയായത്. വൃദ്ധന്റെ നിലവിളി കേട്ട് ഓടിയെത്തിയ സ്ത്രീ തന്റെ ശരീരം ഉപയോഗിച്ച് വീല്‍ചെയര്‍ പിടിച്ചു നിര്‍ത്തുന്നത് വിഡിയോയില്‍ കാണാം. 

ഈ രക്ഷാദൗത്യത്തിനിടെ താഴെ വീഴുന്ന സ്ത്രീയെ സഹായിക്കാന്‍ മറ്റൊരു സ്ത്രീയും ഓടിയെത്തുന്നു. വൃദ്ധന് പിന്നാലെ ഒരു കുട്ടിയും എസ്‌കലേറ്ററിലൂടെ താഴേക്ക് വീഴുന്നത് ദൃശ്യങ്ങളിലുണ്ട്. വൃദ്ധനെ രക്ഷിച്ച ശേഷം ഈ സ്ത്രീ തന്നെ ഓടിയെത്തി കുട്ടിയെ വാരിയെടുക്കുന്നു. 

വൃദ്ധന് പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും പിന്നാലെ വീണ കുട്ടിക്ക് ചെറിയ പരുക്കുണ്ടെന്നും സൗത്ത് ചൈന മോണിങ്ങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. സൗത്ത് ചൈന മോണിങ്ങ് പോസ്റ്റ് പങ്കുവച്ച ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളിലും വൈറലായി. നിരവധി പേരാണ് സ്ത്രീയുടെ ധൈര്യത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്. 

English Summary : Woman Saves Elderly Man on Wheelchair from Rolling Down Supermarket Escalator

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOT N VIRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒളിംപിക് മെഡൽ ഉന്നമിട്ട് ശ്രീശങ്കറിന്റെ ലോങ് ജംപ്

MORE VIDEOS
FROM ONMANORAMA