പേര് മാറ്റിയാൽ കോവിഡ് ഇല്ലാതാകും; വിചിത്ര പരസ്യം, വൈറൽ

HIGHLIGHTS
  • CARONAA, COVVIYD-19 എന്നിങ്ങനെ പേരുകള്‍ മാറ്റണം
  • ന്യൂമറോളജി പ്രകാരമാണ് ഇത് ഉറപ്പു നൽകുന്നത്
man-predicts-that-pandemic-will-end-if-change-the-name-of-corona
SHARE

പേര് മാറ്റിയാൽ കോവിഡ് ഇല്ലാതാകുമോ ? ഇല്ലാതാകുമെന്നാണ് ആന്ധ്രപ്രദേശിലെ അനന്തപുരം സ്വദേശിയായ ആനന്ദ് റാവു അവകാശപ്പെടുന്നത്. വെറുതെ പറയുകയല്ല, സംഖ്യാ ജ്യോതിഷത്തെ അടിസ്ഥാനമാക്കിയാണ് ആനന്ദ് റാവുവിന്റെ ഈ പ്രവചനം. ഇക്കാര്യം പറയുന്ന  ഫ്ലക്സിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 

CARONAA, COVVIYD-19 എന്നിങ്ങനെ പേരുകള്‍ മാറ്റണമെന്നാണ് ഇയാൾ പറയുന്നത്. ഇങ്ങനെ എഴുതിയ ബോർഡുകൾ വീടിനു വെളിയിലും പൊതു സ്ഥലത്തും പ്രദർശിപ്പിക്കണം. അതോടെ അനന്തപുരം ജില്ലയിൽ നിന്നു മാത്രമല്ല ലോകത്തു നിന്നു തന്നെ കൊറോണ പോകും. ന്യൂമറോളജി പ്രകാരമാണ് ഇത് ഉറപ്പു നൽകുന്നത്. ആരോഗ്യം, സാമ്പത്തികം, ദാമ്പത്യം, വിവാഹം തുടങ്ങി ഏതു പ്രശ്നത്തിനും പരിഹാരം കാണുമെന്നും ഫ്ലക്സിലുണ്ട്. ഇയാളുടെ ചിത്രവും മൊബൈൽ നമ്പറും ഒപ്പമുണ്ട്. ജുഡീഷ്യൽ ഡിപ്പാർട്മെന്റിൽ സ്റ്റൈനോഗ്രാഫറായി ജോലി ചെയ്യുകയാണെന്നും കുറിച്ചിട്ടുണ്ട്.

ഈ പരസ്യം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവച്ചു. ഇത് വ്യാജ പോസ്റ്റര്‍ ആകുമെന്നും ചിലപ്പോൾ തമാശയ്ക്കായി ചെയ്തതാകാമെന്നുമാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്. വാക്സീനും പ്രതിരോധ പ്രവർത്തനങ്ങള്‍ക്കുമായി വെറുതെ പണം ചെലവഴിച്ചുവെന്നും ആദ്യമേ പേരു മാറ്റിയിരുന്നെങ്കിൽ കോവിഡിനെ തടയാമെന്നും പറഞ്ഞ് ആനന്ദ് റാവുവിനെ പരിഹസിക്കുകയാണ് ചിലർ. 

English Summary : Man suggests changing spelling will make COVID vanish

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOT N VIRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഹരിതയോഗ ജീവിതം പറഞ്ഞ് ഷാജി ശങ്കരത്തിൽ

MORE VIDEOS
FROM ONMANORAMA