ചിരിപ്പിച്ച് ഡെയ്നിന്റെ പ്രൊപ്പോസൽ; ജാനകിയുടെ മറുപടി ഇങ്ങനെ: വിഡിയോ

dain-davis-funny-proposal-to-janaki-omkumar-at-udan-panam-video
SHARE

വൈറൽ ഡാൻസ് വിഡിയോയിലൂടെ ശ്രദ്ധേയരായ തൃശൂർ മെഡിക്കല്‍ കോളജിലെ വിദ്യർഥികളായ നവീൻ കെ.റസാക്കും ജാനകി ഓംകുമാറും ഇവരുടെ സീനിയറായ അശ്വിനുമാണ് ഉടൻ പണം 3.0 യുടെ 291–ാം എപ്പിഡോസിൽ അതിഥികളായത്. നവീനും അശ്വിനും ഫ്ലോറിൽ എത്തിയപ്പോൾ തിരുവനന്തപരുത്തെ വീട്ടിലിരുന്ന് വിഡിയോ കോളിലൂടെയാണ് ജാനകി ഉടൻ പണത്തിന്റെ ഭാഗമായത്.

ജാനകിയോട് തന്റെ അച്ഛന്റെയും അമ്മയുടെയും അധ്യാപികയുടെയും ആഗ്രഹം ഡെയ്ൻ വെളിപ്പെടുത്തി. ഡെയ്നെ ഒരു ഡോക്ടർ ആക്കണം എന്നായിരുന്നു ഇത്. എന്നാൽ ഡാൻസ്, പാട്ട്, അഭിനയം, സാഹിത്യം, മിമിക്രി എന്നിങ്ങനെ ഒരുപാട് കഴിവുകൾ ദൈവം നൽകിയെങ്കിലും മാതാപിതാക്കളുടെ ആഗ്രഹം സാധിക്കാനായില്ല. ഒരു എംബിബിഎസ്സുകാരിയെ കല്യാണം കഴിച്ച് നിങ്ങളുടെ ആഗ്രഹം ഞാൻ സഫലമാക്കാം എന്നായിരുന്നു ‘എന്റെ മകന്റെ എംബിബിഎസ് പോയേ’ എന്നു പറഞ്ഞ് കരഞ്ഞ മാതാപിതാക്കളെ ഡെയ്ൻ ആശ്വസിപ്പിച്ചത്. പക്ഷേ ഇപ്പോൾ അവർ ഡാൻസ് കളിക്കുന്ന ഡോക്ടറെ വേണം എന്നാണ് പറയുന്നത്. അതുകൊണ്ട് നിർബന്ധം ഒന്നുമില്ല കഴിവുണ്ടെങ്കിൽ മാത്രം ജാനുവിന് സമ്മതം മൂളാം എന്നായിരുന്നു ഡെയ്ൻ പറഞ്ഞത്.

നല്ല കുട്ടികൾ ആരെങ്കിലും ഉണ്ടെങ്കിൽ അന്വേഷിക്കാം എന്ന മറുപടിയാണ് ഡെയ്നിന്റെ രസകരമായ ഈ പ്രൊപ്പോസലിന് ജാനകി നൽകിയത്.

എപ്പിഡോഡ് പൂർണമായി കാണാൻ ക്ലിക് ചെയ്യ

English Summary : Udan Panam 3.0 with Rasputin Team

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOT N VIRAL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഹരിതയോഗ ജീവിതം പറഞ്ഞ് ഷാജി ശങ്കരത്തിൽ

MORE VIDEOS
FROM ONMANORAMA