ADVERTISEMENT

ടൗട്ടെ ചുഴലിക്കാറ്റിനെത്തുടർന്ന് ഒടിഞ്ഞു വീണ മരത്തിലിരുന്നു ഫോട്ടോഷൂട്ട് നടത്തിയ ഹിന്ദി സീരിയിൽ താരം ദീപിക സിങ്ങിന് വിമർശനം. മഴയത്തു നൃത്തം ചെയ്യുന്ന വിഡിയോയും വീണുകിടക്കുന്ന മരത്തിനിടയിൽ നിന്നു പകർത്തിയ ചിത്രങ്ങളുമാണ് ദീപിക സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. എന്നാൽ നാട് ഒരു പ്രകൃതിക്ഷോഭത്തെ നേരിടുകയും നിരവധിപ്പേരുടെ ജീവൻ നഷ്ടമാകുകയും ചെയ്ത സാഹചര്യത്തിലുള്ള ഇത്തരം പെരുമാറ്റം അസഹനീയവും അപക്വവുമെന്നായിരുന്നു വിമർശനം. 

മേയ് 17ന് ആണ് ടൗട്ടെ ചുഴലിക്കാറ്റ് മഹാരാഷ്ട്ര തീരത്തേക്ക് അടുത്തത്. 114 കിലോമീറ്റർ വേഗം കൈവരിച്ച ടൗട്ടെ മുംബൈയിൽ കനത്ത മഴയ്ക്ക് കാരണമായി. നിരവധി മരങ്ങൾ ഒടിഞ്ഞു വീണു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടും രൂപപ്പെട്ടു. അനാവശ്യമായി പുറത്തേക്ക് ഇറങ്ങരുതെന്ന കർശന നിർദേശം അധികൃതർ ജനങ്ങൾക്കു നൽകിയിരുന്നു. ഈ സാഹചര്യത്തിലാണു മുംബൈയിലെ താമസസ്ഥലത്തിനു പുറത്തിറങ്ങി മഴയത്തു നൃത്തം ചെയ്യുന്ന ദീപികയുടെ വിഡിയോ വൈറലായത്. ഇതോടെ ആരാധകരുൾപ്പടെ താരത്തെ വിമർശിച്ച് രംഗത്തെത്തുകയായിരുന്നു.

 

ചുഴലിക്കാറ്റ് പലരുടെയും ജീവൻ അപഹരിച്ചു. നാട് ദുരിതത്തിൽ വലയുകയാണ്. അപ്പോൾ നിങ്ങൾ നൃത്തം ചെയ്ത് സന്തോഷിക്കുന്നു. കാരണം ഇതൊന്നും ബാധിക്കാത്ത ഒരു സുരക്ഷിതസ്ഥലത്താണു നിങ്ങൾ എന്നായിരുന്നു ഒരു ഫോളോവർ പ്രതികരിച്ചത്. പുറത്തിറങ്ങരുത് എന്ന നിർദേശം നൽകിയിട്ടും അതൊനന്നും വകവയ്ക്കാതെ ഫോട്ടോഷൂട്ടും നൃത്തവും നടത്തിയതാണു മറ്റു ചിലരെ പ്രകോപിപ്പിച്ചത്. പ്രശസ്തരാണെങ്കിൽ എന്തും ആകാമോ എന്ന ചോദ്യമാണ് ഇവർ ഉയർത്തുന്നത്. ദീപികയ്ക്കെതിരെ നിരവധി ട്രോളുകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 

English Summary : TV Actress Deepika Singh BLASTED For Posing & Dancing In Front Of Collapsed Trees Amid Cyclone

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com