ADVERTISEMENT

കോവിഡ് കാലത്തെ ഇന്റർനെറ്റ് സെൻസേഷനാണു ചൈനീസ് സുന്ദരി ഹുനാഒനാവോ. ടിക് ടോകിലൂടെ ആളുകളുടെ ഹൃദയം കവർന്ന ഹുനയുടെ വൈറൽ വിഡിയോകൾ എഫ്ബിയിലും ഇന്റസ്റ്റയിലും ഇന്ത്യയിൽ നിന്നുള്ളവരും ധാരാളമായി പോസ്റ്റ് ചെയ്യുന്നു. ഒട്ടേറെ ഫാൻ പേജുകളും ഈ മസിൽ സുന്ദരിയ്ക്കുണ്ട്. പതിവു ടിക് ടോക് വിഡിയോകളിൽ നിന്നു വ്യത്യസ്തമായി വീട്ടിലെ കഠിന ജോലികൾ  ചെയ്യുന്ന തീമിലുള്ള വിഡിയോകളാണു ഹുന ചെയ്യുന്നത്. ചൈനയിലെ ഹുനാൻ പ്രവിശ്യയിലെ ചങ്കാഷയിൽ നിന്നുള്ള ഇരുപത്തിമൂന്നുകാരി അവിടെ ഫിറ്റ്നസ് ട്രെയിനറായാണു ജോലി ചെയ്യുന്നത്. 

ഇന്ത്യയിലെ പോലെ ചൈനയിലും ഹുനാന്റെ വിഡിയോകൾ വൈറലാണ്. ഹുനയ്ക്കു കേരളത്തിലുമുണ്ട് പിടി. ‘ചൈന േചച്ചി ഉയിർ’ എന്ന കമന്റുകളോടെ മലയാളികളും ഹുനയുടെ വിഡിയോയ്ക്കു താഴെ ഹാജർ വച്ചിട്ടുണ്ട്. മലയാളത്തിൽ ഹുനയുടെ ട്രോൾ വിഡിയോകൾ വരെ വന്നു കഴിഞ്ഞു. ചൈനീസ് സുന്ദരിയെ ജനപ്രിയമാക്കുന്നതിൽ ഫോട്ടോഗ്രഫി മികവിനും ബോളിവുഡ് പാട്ടുകൾക്കും നല്ല പങ്കുണ്ട്. പശുവിനെ മേയ്ക്കുന്നതായാലും സിലിണ്ടർ പൊക്കുന്നതായാലും ബാജറേ ദാ സിട്ടയും, സൽമാന്റെ സീട്ടി മാർ ഉൾപ്പെടെ ഏതു പാട്ടും ഹുനയുടെ വിഡിയോകൾക്കും ചേരും. ഇൻസ്റ്റഗ്രാമിൽ മാത്രം മുപ്പതോളം പേജുകളുണ്ട്. ചൈനയിൽ എഫ്ബിയും ഇൻസ്റ്റയും നിരോധിച്ചതിനാൽ ടിക് ടോക്കിൽ നിന്നുള്ള ഹുനയുടെ വിഡിയോകളാണു ആരാധകർ മറ്റിടങ്ങളിൽ പോസ്റ്റ് ചെയ്യുന്നത്.   

English Summary : Chinese Beauty Huna Onao Videos Goes Viral On Internet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com