ADVERTISEMENT

പാക്കിസ്ഥാനിലെ ഒരു കുൽഫി വിൽപനക്കാരന്‍ സമൂഹമാധ്യമങ്ങളിൽ താരമായിരിക്കുകയാണ്. അമേരിക്കൻ മുന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള രൂപസാദൃശ്യമാണ് ഇയാളെ പ്രശസ്തനാക്കിയത്. കുൽഫി വിൽപനയ്ക്കിടെ ഇയാൾ തെരുവിൽനിന്നു പാട്ട് പാടുന്ന വിഡിയോ ആണ് ‘പാക്കിസ്ഥാൻ തെരുവിൽ ട്രംപ് കുൽഫി വിൽക്കുന്നു’ എന്ന ക്യാപ്ഷനോടെ വൈറലായത്.

പാക്കിസ്ഥാനി ഗായകനായ ഷെഹസാദ് റോയി ആണ് കുൽഫി വിൽപ്പനക്കാരന്റെ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. ശബ്ദം മനോഹരമാണെന്നും ഇയാളെ ആര്‍ക്കെങ്കിലും പരിചയമുണ്ടോ എന്നുമായിരുന്നു വിഡിയോയ്ക്കൊപ്പം ഷെഹസാദ് കുറിച്ചത്. 

പാട്ടിനേക്കാൾ ട്രംപുമായുള്ള ഇയാളുടെ രൂപസാദ്യശ്യമാണ് സോഷ്യൽ ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയത്. പലരും ഇയാളെ തിരിച്ചറിയുകയും കൂടതൽ വിവരങ്ങൾ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. ട്രംപിന്റെ രൂപസാദൃശ്യമുള്ളവർ മുൻപും വാർത്തകളിൽ ഇടം നേടിയിരുന്നു. 

English Summary : Donald Trump’s lookalike seen in Pakistan, a kulfi seller

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com