ADVERTISEMENT

പ്രണയിനി ഐശ്വര്യ നായർക്കു നേരെയുണ്ടായ ബോഡി ഷെയിമിങ്ങിന് മറുപടിയുമായി നടൻ അനൂപ് കൃഷ്ണൻ. സമൂഹമാധ്യമത്തിൽ പങ്കുവച്ച ഇവരുടെ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും വിഡിയോയും മുൻനിർത്തിയാണ് ചിലർ ഐശ്വര്യയെ ബോഡി ഷെയിമിങ് ചെയ്തത്. ഇതു ശ്രദ്ധയിൽപ്പെട്ടതോടെ മറ്റൊരു ചിത്രം പങ്കുവച്ച് അനൂപ് ഇതിനു മറുപടി നൽകുകയായിരുന്നു.

‘‘ഞങ്ങൾ പരസ്പരം സ്നേഹിക്കുന്നു. ഒന്നും കൂടുതലുമില്ല, ഒന്നും കുറവുമില്ല. അത്രയേയുള്ളൂ’’– അനൂപ് കുറിച്ചു. ‘ബോഡി ഷെയിമിങ്ങും കുറ്റപ്പെടുത്തലും നിർത്തൂ പോസിറ്റീവ് ആയി ചിന്തിക്കൂ’ എന്ന് അർഥം വരുന്ന രീതിയിൽ ഹാഷ്ടാഗുകൾ ഒപ്പം ചേർത്തിട്ടുണ്ട്. വിവാഹനിശ്ചയ ദിവസം പകർത്തിയ ഒരു ചിത്രമാണ് അനൂപ് പങ്കുവച്ചത്.

ജൂൺ 23ന് അനൂപിന്റെ സ്വദേശമായ പാലക്കാട് പട്ടാമ്പിയിൽ വച്ചായിരുന്നു ഇവരുടെ വിവാഹനിശ്ചയം. സീതാകല്യാണം സീരിയലിലൂടെയാണ് അനൂപ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. പിന്നീട് മോഹൻലാല്‍ അവതാരകനായ റിയാലിറ്റി ഷോയിൽ മത്സാരാർഥിയായി. 

ഐശ്വര്യ ഡോക്ടറാണ്. ഒന്നര വർഷമായി ഇരുവരും പ്രണയത്തിലാണ്. വിവാഹം അടുത്ത വർഷം നടത്താനാണു നിശ്ചയിച്ചിരിക്കുന്നത്.

English Summary : Serial Actor Anoop Krishnan on body shaming

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com