ADVERTISEMENT

ഏറ്റവും വലിയ വായയുള്ള മനുഷ്യന്‍ എന്ന ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി അമേരിക്കക്കാരനായ ഐസക് ജോൺസൺ. പൂര്‍ണമായി തുറന്നു പിടിക്കുമ്പോൾ 10.175 സെന്റിമീറ്ററാണ് ഐസക്കിന്റെ വായയുടെ വീതി. ഇതു രണ്ടാം തവണയാണ് ഐസക് തന്റെ റെക്കോർഡ് സ്വന്തം പേരിലാക്കുന്നത്. ഐസക്കിന്റെ വായയുടെ വിശേഷങ്ങളുമായി ഗിന്നസ് റെക്കോർഡ്സ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ വൈറലാണ്.

14–ാം വയസ്സിലാണ് ഐസക് ആദ്യമായി റെക്കോർഡിൽ സ്ഥാനം പിടിക്കുന്നത്. അന്ന് 9.34 ആയിരുന്നു വായയുടെ വീതി. 2017 ൽ 8.8 സെന്റിമീറ്റർ വീതിയുള്ള വായയുമായി ജർമ്മന്‍ സ്വദേശി ബെർണ്ട് ഷ്മിഡ് കുറിച്ച് റെക്കോർഡാണ് അന്ന് ഐസക് തകർത്തത്. എന്നാൽ 2019ൽ ഫിലിപ്പ് ആൻഗസ് എന്നയാൾ ഐസക്കിന്റെ റെക്കോർഡ് തകർത്തു. 9.52 സെന്റി മീറ്റർ ആയിരുന്നു ഫിലപ്പിന്റെ വായയുടെ വീതി. എന്നാൽ ഐസക് വിട്ടു കൊടുക്കാൻ തയാറായില്ല. 2020ൽ കൂടുതൽ വിശാലമായ തന്റെ വായ കൊണ്ട് പുതിയ റെക്കോർഡ് കുറിച്ചു.

സ്വന്തം കയ്യിന്റെ മുഷ്ടി, ആപ്പിൾ, ബോൾ, വെള്ളം കുപ്പിയുടെ പിൻഭാഗം എന്നിവ ഐസക് വായിൽ വയ്ക്കുന്നത് വിഡിയോയിലുണ്ട്. ഇതുവരെ 40 ലക്ഷത്തിലധികം കാഴ്ചക്കാരെ വിഡിയോയ്ക്ക് ലഭിച്ചു.

English Summary : This US teen holds Guinness World Record for largest mouth gape

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com