ADVERTISEMENT

സെലിബ്രിറ്റി ഡിസൈനർ തരുൺ തഹിലിയാനിയുടെ ഡിസൈനർ സ്റ്റോറിൽനിന്ന് ബോഡി ഷെയിമിങ് നേരിട്ടെന്ന് ആരോപിച്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഡോ. തനയ നരേന്ദ്ര. വിവാഹവസ്ത്രം വാങ്ങാനായി പോയപ്പോഴാണ് തനിക്ക് ദുരനുഭവം ഉണ്ടായതെന്ന് തനയ സമൂഹമാധ്യമത്തില്‍ കുറിച്ചു.

‘‘വിവാഹത്തിന് മുമ്പ് തടി കുറയ്ക്കാനുള്ള സമ്മർദം പല ഭാഗത്തുനിന്നും ഉണ്ടാകും. എനിക്കും അതുണ്ടായി. ഡയറ്റ് ചെയ്തു കൂടേ എന്നായിരുന്നു കുടുംബവും കൂട്ടുകാരും ചോദിച്ചത്. എന്നാൽ ബ്രൈഡൽ സ്റ്റോറില്‍ ബോഡി ഷെയിമിങ് ഉണ്ടാകുമെന്ന് കരുതിയില്ല. (അംബവട്ട കോംപ്ലക്സിലുള്ള  തരുൺതഹിലിയാനി സ്റ്റോറിൽ)

എനിക്ക് വളരെയധികം നാണക്കേട് തോന്നി. തരുൺ തഹിലിയാനി കോസ്റ്റ്യൂമിൽ വധുവായി ഒരുങ്ങണമെന്ന ആഗ്രഹം 12ാം വയസ്സിൽ തുടങ്ങിയതാണ്. പക്ഷേ ഇനിയൊരിക്കലും ഞാൻ അവിടേക്ക് പോകില്ല’’– തനയ കുറിച്ചു. 

മൂന്നാഴ്ച കൊണ്ട് മനോഹരമായ വസ്ത്രം ഒരുക്കിയതിന് അനിതഡോംഗ്രെ കലക്‌ഷനിലെ ജീവനക്കാർക്ക് നന്ദി അറിയിക്കുന്ന കുറിപ്പിൽ ഏതു രൂപത്തിലാണോ ഉള്ളത്, അതിൽ സന്തുഷ്ടയാണെന്നും തനയ പറയുന്നുണ്ട്.

സമൂഹമാധ്യമങ്ങളിൽ dr_cuterus എന്ന പേരിലാണ് തനയ അറിയപ്പെടുന്നത്. നിലവിൽ 4.6 ലക്ഷം ഫ്ലോളോവേഴ്സ് ഉണ്ട്. ബോഡി ഷെയിമിങ് അനുഭവം പങ്കുവച്ചുള്ള തനയയുടെ കുറിപ്പ് വലിയ ചർച്ചകൾക്ക് തുടക്കിമിട്ടു.

English Summary : Instagram influencer experienced body-shaming, post goes viral 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com