ADVERTISEMENT

തരുൺ തഹിലിയാനി ഫാഷൻ സ്റ്റോറിൽനിന്നു ബോഡി ഷെയിമിങ് നേരിട്ടെന്ന് ആരോപിച്ച ഡോ.തനയ നരേന്ദ്രയോട് മാപ്പു പറഞ്ഞും സംഭവത്തിൽ വ്യക്തത വരുത്തിയും സെലിബ്രിറ്റി ഫാഷൻ ഡിസൈനർ തരുൺ തഹിലിയാനി. വിവാഹവസ്ത്രം വാങ്ങാനായി തരുൺ തഹിലിയാനി സ്റ്റോറിനെ സമീപിച്ചപ്പോഴുണ്ടായ ദുരനുഭവം വ്യക്തമാക്കി തനയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പ് വൈറലായിരുന്നു. ഇതോടെയാണ് തരുൺ തഹിലിയാനിയുടെ പ്രതികരണം.

കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയിൽ തനയ ആവശ്യപ്പെട്ട അളവിലുള്ള വസ്ത്രം ലഭ്യമാക്കാനായില്ല. ഉയർന്ന ഗുണ നിലവാരം പുലർത്തുന്നതിനാൽ മൂന്നാഴ്ച കൊണ്ടു വസ്ത്രം നിർമിക്കാനുമാകില്ല. അതുകൊണ്ട് ഓഡർ നിരസിക്കുകയായിരുന്നു. അതിനെ ബോഡി ഷെയിമിങ് എന്നു വിളിക്കാനാവില്ലെന്ന് തരുൺ പറയുന്നു.

മറ്റൊന്നും ഉദ്ദേശിച്ചിരുന്നില്ലെങ്കിലും തനയ വേദനിക്കാൻ ഇടയായതിൽ ഖേദം പ്രകടിപ്പിക്കുന്നു. തനയയുടെ അനുഭവം വിശദമായി മനസ്സിലാക്കാൻ ഒരാളെ ചുമതലപ്പെടുത്തുകയും അദ്ദേഹം ഇൻസ്റ്റഗ്രാമിലൂടെ അവരെ ബന്ധപ്പെടുകയും ചെയ്തിരുന്നു. ഇതുവരെ മറുപടി  ലഭിച്ചിട്ടില്ല. ഷെയിമിങ് എന്നൊരു വാക്ക് സ്ഥാപനത്തിന്റെ നിഖണ്ടുവിൽ ഇല്ലെന്നും ഏതു ശരീരഘടനയുള്ളവർക്കും വസ്ത്രം തയ്യാറാക്കിയാണ് 25 വർഷം പിന്നിട്ടതെന്നും പ്രസ്താവനയിൽ അറിയിച്ചു.

12 വയസ്സു മുതൽ തരുൺ തഹിലിയാനി വധുവാകാൻ ആഗ്രഹിച്ച തനിക്ക് അവരുടെ സ്ഥാപനത്തിൽനിന്നു ബോഡി ഷെയിമിങ് നേരിട്ടെന്നും ഇനിയൊരിക്കലും അവിടേക്ക് പോകില്ലെന്നുമായിരുന്നു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ തനയ കുറിച്ചത്.

English Summary : Tarun Tahiliani apologises to Instagram influencer after body-shaming post goes viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com