ADVERTISEMENT

ബോളിവുഡ് നടി ദീപിക പദുക്കോണിന്റെ വസ്ത്രലേലം വിവാദത്തിൽ. നടി ജിയാ ഖാന്റെ ശവസംസ്‌കാര ചടങ്ങിന് ധരിച്ച വസ്ത്രങ്ങള്‍ ദീപിക ലേലത്തില്‍ വച്ചതാണു വിമർശനങ്ങൾക്കു കാരണമായത്. ലീവ്, ലോഫ്, ലൗ ഫൗണ്ടേഷന് വേണ്ടി പണം സമാഹരിക്കുന്നതിനായാണ് ദീപികയുടെ ലേലം.

ജിയയുടെ ശവസംസ്‌കാര ചടങ്ങിന് ധരിച്ച വസ്ത്രത്തിന് പുറമേ നടി പ്രിയങ്ക ചോപ്രയുടെ പിതാവിന്റെ മരണശേഷം സംഘടിപ്പിച്ച പ്രാര്‍ഥനായോഗത്തില്‍ ധരിച്ച വസ്ത്രങ്ങളും ലേലത്തിന് വച്ചിരുന്നു. ഇതു തെറ്റായ പ്രവണതയാണെന്ന് വിമർശകർ വാദിക്കുന്നു. ശവസംസ്കാര ചടങ്ങിൽ ഉപയോഗിച്ച വസ്ത്രങ്ങള്‍ ലേലത്തിൽനിന്നും ഒഴിവാക്കണമെന്നും ഇവർ അവശ്യപ്പെടുന്നു. ഉപയോഗിച്ച വസ്ത്രങ്ങൾ ലേലത്തിനു വയ്ക്കുന്നതിനെ എതിർത്തും കമന്റുകളുണ്ട്. ആവശ്യമില്ലെങ്കിൽ മറ്റാർക്കെങ്കിലും വെറുതെ കൊടുക്കുകയാണ് വേണ്ടതെന്നും അഭിപ്രായങ്ങളുണ്ട്.

എന്നാൽ ദീപികയുടെ ആരാധകർ താരത്തിന് പിന്തുണയുമായി ഒപ്പമുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിനായി പണം സമാഹരിക്കാനുള്ള ദീപികയുടെ ശ്രമങ്ങളെ അഭിനന്ദിക്കുകയാണു വേണ്ടതെന്നും വസ്ത്രങ്ങൾ എന്തു ചെയ്യണമെന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം താരത്തിന് ഉണ്ടെന്നും ആരാധകർ പറയുന്നു. എന്തായാലും ട്വിറ്ററിൽ നിരവധി വാദപ്രതിവാദങ്ങൾക്ക് ദീപികയുടെ വസ്ത്രലേലം തുടക്കമിട്ടിട്ടുണ്ട്.

English Summary : Deepika Padukone auctions clothes she wore for funerals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com