ADVERTISEMENT

ഫാഷന്റെ തലസ്ഥാനങ്ങളിലൊന്നായി അറിയപ്പെടുന്ന ഇറ്റലിയിലെ മിലാൻ നഗരത്തില്‍ സാരി ധരിച്ച് യുവാവിന്റെ ഫോട്ടോഷൂട്ട്. കൊൽക്കത്ത സ്വദേശി പുഷ്പക സെൻ ആണു വ്യത്യസ്തമായ ലുക്കിൽ തെരുവിലെത്തിയത്. ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളില്‍ തരംഗമായി.

pushpak-sen-1

കറുപ്പ് സാരി, അതിനു മുകളിലായി ഒരു കോട്ട് എന്നിവയാണ് പുഷ്പക് ധരിച്ചത്.  ചുവന്ന വട്ടപ്പൊട്ട്, കറുപ്പ് സൺ ഗ്ലാസ്, ഹാൻഡ് ബാഗ്, കുട, ബൺ ഹെയർ സ്റ്റൈൽ എന്നിവയും ചേരുന്നതായിരുന്നു പുഷ്പകിന്റെ ലുക്ക്.

മിലാനിൽ ഫാഷൻ മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷന്‍ വിദ്യാർഥിയാണ് 26 കാരനായ പുഷ്പക്. സാരിയിലുള്ള ഇയാളുടെ ഫോട്ടോഷൂട്ട് മുൻപും വൈറലായിട്ടുണ്ട്. ബംഗാളി സംസ്കാരത്തെ ഉയർത്തിപ്പിടിക്കാനാണ് സാരി ധരിക്കുന്നത്. കോളജിലേക്ക് താൻ സാരി ധരിച്ച് പോകാറുണ്ട് എന്നും പുഷ്പക് മുൻപ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. 

English Summary : Kolkata man in saree and bindi rocks streets of Milan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com