സെലിബ്രിറ്റി ഡിസൈനർ സബ്യസാചിയുടെ മംഗൽസൂത്ര കലക്‌ഷന്റെ പരസ്യം വിവാദത്തിൽ. പരസ്യത്തിൽ മോഡലുകൾ അർധനഗ്നരായ പ്രത്യക്ഷപ്പെട്ടതാണു പ്രശ്നങ്ങൾക്കു കാരണമായത്. വിവാഹചടങ്ങുകളുടെ ഭാഗമായി ഉപയോഗിക്കുന്ന പവിത്രമായ മംഗൽസൂത്രയെ ഇത്തരത്തിൽ ചിത്രീകരിച്ച് മതവികാരം വ്രണപ്പെടുത്തി എന്നാണ് ആരോപണം.
പരസ്യത്തിൽ മോഡലുകളായ സ്ത്രീകൾ കറുപ്പ് ബ്രാലറ്റും പുരുഷന്മാർ ഷര്‍ട്ട് ഇടാതെയുമാണ് അഭിനയിച്ചിരിക്കുന്നത്. ഈ പരസ്യം സബ്യസാചി സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിമർശനം ഉയർന്നത്. നഗ്നതയും വൃത്തികേടും കാണിച്ച് വിൽക്കേണ്ട ഒന്നല്ല മംഗൽസൂത്ര. ഈ പരസ്യത്തിലൂടെ മതവികാരം വൃണപ്പെടുത്തുകയും സംസ്കാരത്തെ അവഹേളിക്കുകയും ചെയ്തു എന്നാണ് വിമർശകരുടെ വാദം. പരസ്യം റിപ്പോർട്ട് ചെയ്യാനും സബ്യസാചിയെ ബഹിഷ്കരിക്കാനും ക്യാംപെയ്ൻ നടക്കുന്നുണ്ട്.

ഇന്റിമേറ്റ് ഫൈൻ ജ്വല്ലറി എന്നാണു സബ്യസാചിയുടെ മംഗൽസൂത്ര കലക്‌ഷന്റെ പേര്. 1.65 ലക്ഷം മുതലാണ് വില.
English Summary : Designer Sabyasachi's Mangalsutra Ad Triggers Backlash