ADVERTISEMENT

ആരാധകർക്ക് ദീപാവലി ആശംസ അറിയിച്ച് കുടുംബത്തോടൊപ്പമുള്ള ഒരു ഫോട്ടോ അമിതാഭ് ബച്ചൻ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. ഭാര്യ ജയ ബച്ചൻ, മകൻ അഭിഷേക് ബച്ചൻ, മരുമകൾ ഐശ്വര്യ റായ്, മകള്‍ ശ്വേത നന്ദ, പേരക്കുട്ടികൾ എന്നിവർ ഉൾപ്പെടുന്ന ഫോട്ടോയായിരുന്നു ഇത്. 

ബച്ചൻ കുടുംബത്തിന് ആശംസ നേർന്നും കുടുംബാംഗങ്ങളെ ഒന്നിച്ചു കണ്ടതിന്റെ സന്തോഷം പങ്കുവച്ചും നിരവധിപ്പേർ കമന്റ് ചെയ്തു. എന്നാൽ ഫോട്ടോയുടെ പശ്ചാത്തലത്തിൽ കണ്ട പെയിന്റിങ്ങിലാണ് ചിലരുടെ കണ്ണുടക്കിയത്. മുന്നോട്ട് കുതിക്കുന്ന ഒരു വെളുത്ത കാള ആണ് ഇതിലുള്ളത്. ഇതോടെ പലരും പെയിന്റിങ്ങിനെ കുറിച്ച് അന്വേഷണം തുടങ്ങി.

പരേതനായ ഇന്ത്യൻ ചിത്രകാരൻ മൻജിത്ത് ബാവ (1941-2008)യിലാണ് ഈ അന്വേഷണം ചെന്നു നിന്നത്. മൻജിത്തിന്റെ ‘ബുൾ (Bull) എന്ന പെയ്ന്റിങ് ആണിത്. ഏകദേശം 4 കോടി രൂപയാണ് ഇതിന്റെ വിലയെന്നും സ്ഥീരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

ഓയിൽ പെയിന്റ് ഉപയോഗിച്ച് 137×172 സെന്റിമീറ്റർ കാൻവാസിലാണു ചിത്രം ഒരുക്കിയിരിക്കുന്നത്. ശക്തി, വേഗം, ശ്രേഷ്ഠത, വിശ്വാസം, സമൃദ്ധി എന്നിവയാണ് ഈ പെയിന്റിങ് പ്രതിനിധീകരിക്കുന്നതെന്നു കരുതുന്നു. 

പഞ്ചാബിലാണ് മൻജിത്തിന്റെ ജനനം. ഇന്ത്യൻ പുരാണേതിഹാസങ്ങളും സൂഫി ദർശനങ്ങളും ആധാരമാക്കിയാണ് ഇദ്ദേഹത്തിന്റെ സൃഷ്ടികളിലേറെയും. മൻജിത്തിന്റെ ഏറ്റവും പ്രശസ്തമായ സൃഷ്ടികളിൽ ഒന്നായാണ് ‘ബുള്ളി’നെ  കണകാക്കുന്നത്. 

English Summary : Amitabh Bachchan’s Diwali picture features ‘Bull’, here is the details 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com